തൊടുപുഴ: ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടത്തിയ ബി.ജെ.പി സർക്കാരിനും ജനദ്രോഹ ഭരണം നടത്തുന്ന ഇടതു സർക്കാരിനും എതിരേയുള്ള ശക്തമായ വിധിയെഴുത്തായിരുന്നു ഡീൻ കുര്യാക്കോസിന്റെ രണ്ടാമൂഴമെന്ന് ഡി.സി.സി
പ്രസിഡന്റ് സി.പി മാത്യു. ഇ
ടതുപക്ഷത്തിന്റെ വ്യാപകമായ കള്ള പ്രചരണങ്ങൾക്കിടയിലും ഡീൻ കുര്യാക്കോസിനെ വിജയിപ്പിച്ച എല്ലാ ജനാധിപത്യ വിശ്വാസികളേയും അഭിവാദ്യം ചെയ്യുന്നു.
കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും പ്രവർത്തകരും നേതാക്കളും ഒത്തൊരുമിച്ച് അണി നിരന്നപ്പോൾ മികച്ച വിജയം നേടാനായി.
രാഹുൽ ഗാന്ധിയുടെ കരങ്ങൾക്കു കരുത്തു പകരുവാൻ പ്രിയപ്പെട്ട ഡീനിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ കൃതജ്ഞത രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.