Timely news thodupuzha

logo

തിരുവനന്തപുരത്തെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ: ആൺസുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻ‌സറായ 18കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ഇാൾക്കെതിരേ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി ബിനോയ് ആണ് അറസ്റ്റിലായിരിക്കുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൂജപ്പുര പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തും.

പെൺകുട്ടിയും ബിനോയും ഇൻസ്റ്റാഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും ഇവരുടെ ബന്ധത്തെ കുറിച്ച് വീട്ടുകാരോട് പെൺകുട്ടി സംസാരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

രണ്ട് മാസങ്ങൾക്ക് മുമ്പ് ബിനോയുമായി പിണങ്ങിയതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടി മരണപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *