Timely news thodupuzha

logo

ബിഹാറിൽ 12 കോടി ചെലവഴിച്ച് നിർമിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നു

പറ്റ്ന: ബിഹാറിലെ അരരിയയിൽ നദിക്ക് കുറുകേ 12 കോടി ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നു. സിക്തി, കുർസകാന്ത ബ്ലോക്കുകളെ ബന്ധിപ്പിച്ച് ബക്ര നദിക്ക് കുറുകേ നിർമിച്ച പാലമാണ് തകർന്നത്. ബിഹാറിൽ ഈ വർഷം തകരുന്ന രണ്ടാമത്തെ പാലമാണിത്. കഴിഞ്ഞ മാർച്ചിൽ കോസി നദിക്ക് കുറുകേ സുപോളിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ഒരാൾ മരിക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ ഭാഗൽപ്പുരിൽ ഗംഗാനദിക്ക് കുറുകേ നിർമാണത്തിലിരുന്ന പാലവും തകർന്ന് വീണിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *