തൊടുപുഴ: കെ.എസ്.ആര്‍.ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. ഇടുക്കി തൊടുപുഴ പുത്തൻപുരക്കല്‍ ഫൈസലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കെ.എസ്.ആര്‍.ടി സി ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഭവം.
കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ്, ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടിയത്.
തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് തന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശല്യം ചെയ്യുകയും ചെയ്തുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി.