ഇടുക്കി: കുട്ടംമ്പുഴയിൽ ആന കൊമ്പുമായി അറസ്റ്റിലായി റിമാൻ്റിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വനം വകുപ്പ് ഉന്നത ഉദ്യേഗസ്ഥരുടെ നേത്യത്വത്തിൽ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കുട്ടമ്പുഴയിൽ മൂന്ന് ആനകൊമ്പുകളുമായി ഒരാള്‍ അറസ്റ്റിലായത്.
വില്‍പ്പനക്കുള്ള ശ്രമത്തിനിടെ നാടകീയമായിട്ടാണ്മാ മലകണ്ടം ഏണിപ്പാറ മാവിന്‍ചുവട് കോട്ടയ്ക്കകത്ത് ജോസഫ് കുര്യനാണ്(64) അറസ്റ്റിലായത്. മൂന്ന് ആനകൊമ്പാണ് പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെയാണ് കണ്ടെടുത്തത്.കേസിൽ പൂയംകുട്ടി സ്വദേശിയായ ചിലർ വനപാലകരുടെ നിരീക്ഷണത്തിലുണ്ട്. വന്യജീവികളുടെ വിഹാര കേന്ദ്രത്തിലൂടെ വളരെ സാഹസികമായാണ് രാത്രിയിലില്‍ അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തിയത്.
ആനകൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ജോസഫ് പിടിയിലായത്. ഏതാനും ദിവസമായി ഇയാള്‍ കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു.
കൊമ്പുകള്‍ക്ക് ഉദ്ദേശം പത്ത് വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കുട്ടമ്പുഴ ഭാഗത്തെ വനാന്തരത്തില്‍ വേട്ടയാടിയ ആനകളുടെ കൊമ്പാണെന്നാണ് വനപാലകരുടെ സംശയം. 2014ലെ തുണ്ടം-ഇടമലയാര്‍ ആനവേട്ട കാലത്ത്് വേട്ടയാടിയ ആനകളുടെ കൊമ്പാണോയെന്നും പരിശോധന വിഷയമാക്കും.
എണിപ്പാറ ഭാഗത്ത് വനത്തിന് ഉള്‍ഭാഗത്തായാണ് ജോസഫിന്റെ വീട്. കൂടെ ഒരു സ്ത്രീയും താമസിക്കുന്നുണ്ട്. പത്ത് കിലോഗ്രാം തൂക്കവുമുള്ള ആനകൊമ്പ് വളരെ രഹസ്യമായാണ് ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത്.
ചോദ്യം ചെയ്യലില്‍ ആദ്യം ഇയാള്‍ കുറ്റം നിഷേധിച്ചു. ഇതോടെപ്പം ഇയാളുടെ മൊഴികളിലും ദുരഹത ഉള്ളതായി വനപാലകർ സംശയിക്കുന്നുണ്ട്.
കൊമ്പിന് പിന്നാലെ നാടന്‍തോക്കിന്റെ കുഴലും കണ്ടെടുത്തിരുന്നു.
അന്വേഷണം വഴിതെറ്റിക്കാന്‍ ആറ് വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍നിന്ന് ലഭിച്ച കൊമ്പാണെന്നെല്ലാം പറഞ്ഞെങ്കിലും അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല.
സമീപത്തെ വനത്തില്‍ എവിടെയോ വേട്ടയാടിയ രണ്ട് ആനകളുടെ കൊമ്പാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കുട്ടമ്പുഴ റേഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാറിൻ്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വോഷണം നടന്നത്.
കോതമംഗലം കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയാകും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുക.