Timely news thodupuzha

logo

പാലക്കാട് കെ.എസ്‌.യുവിലെ കൂട്ട രാജി; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു

പാലക്കാട്: കെ.എസ്‌.യുവിലെ കൂട്ട രാജി പ്രതിഷേധത്തിൽ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് സംസ്ഥാന നേതൃത്വം. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ജെ യദു കൃഷ്ണയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ഇബ്രാഹിം ബാദുഷയെ വൈസ് പ്രസിഡൻറായി നിയമിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.

കഴിഞ്ഞ ദിവസമാണ് കെ.എസ്‌.യു സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനാ പട്ടിക പുറത്ത് വന്നത്. വിക്ടോറിയ കോളജ് മുൻ യൂണിയൻ ചെയ൪മാനായിരുന്ന ഇബ്രാഹിം ബാദുഷ ഉൾപ്പെടെ ആറ് പേരെയാണ് ജില്ലാ നേതൃത്വത്തിലേക്ക് സംസ്ഥാന കമ്മിറ്റി നിയമിച്ചത്.

ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി ജില്ലാ കെഎസ്‍യു രംഗത്തെത്തിയത്. ഇബ്രാഹിം ബാദുഷ കാലിക്കറ്റ് യൂണിവേഴ്സ്സിറ്റി തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് സഹായം നൽകിയെന്നാണ് ജില്ലാ കമ്മിറ്റി ആരോപിക്കുന്നത്.

ഒരാഴ്ചക്കുള്ളിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ കാലിക്കറ്റ് സ൪വകലാശാല ചെയ൪പേഴ്സൺ നിതിൻ ഫാത്തിമ ഉൾപ്പെടെ കൂടുതൽ പേർ രാജി വെക്കുമെന്നും മുന്നറിയിപ്പുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *