ന്യൂഡൽഹി: മണ്ഡല – മകരവിളക്ക് കാലത്ത് നിലക്കൽ – പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ.
സൗജന്യ സർവീസ് നടത്തണമെന്ന വി.എച്ച്.പിയുടെ നിർദേശം അംഗീകരിക്കാൻ സ്കീം നിലവിൽ ഇല്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ കേരളം വ്യക്തമാക്കുന്നു. സൗജന്യ യാത്ര സംബന്ധിച്ച വി.എച്ച്.പി ഹർജി തള്ളണമെന്നും കേരളം ആവശ്യപ്പെടുന്നു.
മണ്ഡല – മകരവിളക്ക് സീസൺ കാലത്ത് 20 ബസുകൾ വാടകയ്ക്കെടുത്ത് സൗജന്യമായി സർവീസ് നടത്താൻ അനുമതി തേടിയാണ് വി.എച്ച്.പി സുപ്രീം കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാർ ഇറക്കിയിട്ടുള്ള ഉത്തരവ് പ്രകാരം ഘാട്ട് റോഡുകളിൽ 25 ശതമാനവും ഉത്സവ സീസണുകളിൽ 30 ശതമാനവും അധിക തുക ഈടാക്കാൻ കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ടെന്നാണ് കേരളം വ്യക്തമാക്കി.