Timely news thodupuzha

logo

ഫ്രാൻസിൽ‌ ഇടത് മുന്നേറ്റം

പാരീസ്: ഫ്രഞ്ച് പാർലമെന്‍റായ നാഷണൽ അസംബ്ലിയിലേക്ക് നടന്ന രണ്ടാം വട്ട വോട്ടെടുപ്പിൽ ഇടതു സഖ്യത്തിന് മുന്നേറ്റം. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി.

നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിയുടെ റിനെയ്സെൻസ് പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. ആർക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതിനാൽ ഫ്രാൻസ് തൂക്കുസഭയെന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

577 അംഗ ഫ്രഞ്ച് പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 289 സീറ്റുകളാണ്. ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 182 സീറ്റ് നേടി. മക്രോണിന്റെ പാര്‍ട്ടിക്ക് 163 സീറ്റുകളാണ് കിട്ടിയത്. നാഷണല്‍ റാലി 143 സീറ്റുകളില്‍ വിജയിച്ചു.

ഫലം പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നാലും മക്രോണിന് പ്രസിഡന്‍റ് സ്ഥാനത്ത് 2027 വരെ തുടരാം. ഇന്ന് രാജി സമർപ്പിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അട്ടൽ അറിയിച്ചു. എക്സിറ്റ് പോളിന് പിന്നാലെ യൂറോയുടെ മൂല്യം ഇടിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *