Timely news thodupuzha

logo

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റായി പി.സി ജേക്കബ്ബ് തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(കെ.വി.വി.ഇ.എസ്) എറണാകുളം ജില്ലാ പ്രസിഡന്റായി പി.സി ജേക്കബ്ബ്, ജനറല്‍ സെക്രട്ടറിയായി അഡ്വ. എ.ജി റിയാസ്. ട്രഷററായി സി.എസ് അജ്മല്‍ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.

പറവൂരില്‍ ചേര്‍ന്ന ഏകോപന സമിതിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് മൂവരെയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്. ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജിമ്മി ചക്യത്തിനെ വര്‍ക്കിംഗ് പ്രസിഡന്റായി ജില്ലാ പ്രസിഡന്റ് നോമിറ്റ് ചെയ്തു. 156 അംഗ കമ്മിറ്റിയെയാണ് തിരിഞ്ഞെടുത്തിരിക്കുന്നത്.

എം.സി പോള്‍സണ്‍, ഇ.എം ജോണി, ഡിലൈറ്റ് പോള്‍, എം.കെ രാധാകൃഷ്ണന്‍, എന്‍.പി അബ്ദുള്‍ റസാഖ്, കെ.ടി ജോണി, കെ ഗോപാലന്‍, പി.എ കബീര്‍, ഇ.കെ സേവ്യര്‍, ജോസ് വര്‍ഗ്ഗീസ്, സി.ജി ബാബു, ജോസ് കുര്യാക്കോസ്, സിജു സെബാസ്റ്റിയന്‍ എന്നിവരാണ് മറ്റു വൈസ് പ്രസിഡന്റുമാര്‍.

എം പദ്മനാഭന്‍ നായര്‍, അസീസ് മൂലയില്‍, പോള്‍ ലൂയിസ്, കെ.എ ജോസഫ്, പി.വി പ്രകാശന്‍, എഡ്വേവേര്‍ഡ് ഫോസ്റ്റസ്, പോള്‍ ജെ മാമ്പിള്ളി, എന്‍.വി പോളച്ചന്‍, ടി.പി ഹസൈനാര്‍, ടി.പി റോയ്, കെ.ടി ജോയ്, കെ.എസ് നിഷാദ്, സി.എസ് രാമചന്ദ്രന്‍ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍, ഇ.പി സുനില്‍കുമാര്‍, റെജി കെ പോള്‍, ജിജി ഏലൂര്‍, എം.കെ മധു, കെ.എ സാലി, വി.കെ ജോയി, ജോസ് നെറ്റിക്കാടന്‍, സി.വി മോന്‍സി, സുബൈദ നാസര്‍, പ്രമോദ് ബാലകൃഷ്ണന്‍, തോമസ് വര്‍ഗ്ഗീസ്, കെ.എല്‍ ഷാറ്റോ, പി.കെ പുന്നന്‍, സി.വി രാജു, സി.ഐ സാദിഖ്, കെ.എ നാദിര്‍ഷ, ജോബി, ജോര്‍ജ്ജ് തോട്ടത്തില്‍, സാബു പോള്‍, ബേബി മാത്യു എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാന സെക്രട്ടറി വി.എം ലത്തീഫ് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റുമാരായ തോമസ്‌കുട്ടി, എ.ജെ ഷാജഹാന്‍, കെ.വി അബ്ദുല്‍ ഹമീദ്, കെ അഹമ്മദ് ഷെരീഫ്, ട്രഷറര്‍ എസ് ദേവരാജന്‍, സെക്രട്ടറിമാരായ സണ്ണി പൈമ്പള്ളില്‍, പി.കെ ബാബു ഹാജി. സെക്രട്ടറിയേറ്റംഗ് അംഗം അഡ്വ. എ.ജെ റിയാസ്, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *