തൊടുപുഴ: കരിമണ്ണൂർ ലയൺസ് ക്ലബ്ബിലെ 2024 – 2025 വർഷത്തെ, തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 16ന് വൈകിട്ട് ഏഴിന് കരിമണ്ണൂർ വടക്കേക്കര ആർക്കേഡിൽ വച്ച് നടത്തുമെന്ന് കെ.ബി ഷൈൻ കുമാർ, ഡോ. പ്രംകുമാർ, അനിൽകുമാർ പി, ജോയി അഗസ്റ്റ്യൻ എന്നിവർ അറിയിച്ചു. കരിമണ്ണൂർ പൊലീസ് ഇൻസ്പെക്ടർ വി.സി വിഷ്ണുകുമാർ മുഖ്യ അതിഥിയായി പങ്കെടുത്ത് കൊണ്ട് സർവ്വീസ് പ്രൊജക്ടിന്റെ ഉദ്ഘാടനവും നിർവ്വഹിക്കും. അഡ്വ. ഷാജി പി ലൂക്കോസ് പതാക വന്ദനം നടത്തും. ഡോ. പ്രംകുമാർ കാവാലം അധ്യക്ഷത വഹിക്കും.
ഡിസ്റ്റിക്റ്റ് ഗവർണർ(318സി) രാജൻ എൻ നമ്പൂതിരി, റീജിയൺ ചെയർപേഴ്സൺ ജെയിസ് ജോൺ, സെക്കന്റ് വൈസ് പ്രസിഡന്റ് സിജോ ജോസ്, ഡയാനാ ജോർഡി, ഡൊമിനിക് ജോർജ്, ഇടുക്കി ജില്ലാ പ്രോജക്ട് സെക്രട്ടറി ഷൈൻ സെബാസ്റ്റ്യൻ, അഡീഷണൽ ജി.എസ്.റ്റി കോർഡിനേറ്റർ സണ്ണിച്ചൻ എം സെബാസ്റ്റ്യൻ, സോൺ ചെയർപേഴ്സൺ സൈജൻ സ്റ്റീഫൻ, സോൺ സെക്കന്റ് ക്ലബ്ബ് പ്രസിഡന്റ് ജെയിസൺ കുര്യൻ എന്നിവർ സംസാരിക്കും. ഫസ്റ്റ് വൈസ് പ്രസിഡന്റ് സി.എ റിന്റോ ചാണ്ടി സ്വാഗതവും സെക്രട്ടറി സിനോജ് കെ ഫ്രാൻസിസ് നന്ദിയും പറയും. അന്ന ജോർഡി, സ്നേഹ തോമസ് എന്നിവർ നേതൃത്വം നൽകും.
ഫ്രാൻസിസ് കുമ്പുക്കൽ പ്രസിഡന്റായും സിനോജ് കെ ഫ്രാൻസിസ് സെക്രട്ടറിയായും ബെറ്റ്സൺ ജോയി ട്രഷററായും സ്ഥാനമേൽക്കും. ഡോ. പ്രേംകുമാർ കാവാലം, സി.എ റിന്റോ ചാണ്ടി(ഫസ്റ്റ് വൈസ് പ്രസിഡന്റ്), സിജോ ജോസ് പാലത്തിങ്കൽ(സെക്കന്റ് വൈസ് പ്രസിഡന്റ്), രഞ്ചു സി കൊങ്ങമല(ജോയിന്റ് സെക്രട്ടറി), അഡ്വ. ഷാജി പി ലൂക്കോസ്(എൽ.സി.ഐ.എഫ് കോഡിനേറ്റർ), മാത്യു വരിക്കാശ്ശേരി(സർവ്വീസ് ചെയർപേഴ്സൺ), ജോർഡി മാത്യു(ക്ലബ്ബ് ടേമർ), ഫ്ലെബിൻ തോമസ്(റ്റെയിൽ ട്വിസ്റ്റർ), തോമസ് ഡൊമിനിക്(പബ്ലിസിറ്റി കൺവീനർ), സലിജ് ജോസഫ്, ഡോ. സക്കറിയ മാത്യു(രക്ഷാധികാരി) എന്നിവരാണ് മറ്റ് ഭാരവാഹികൾ. രഞ്ചിത്ത് മാനുവൽ, റോബി വർഗീസ്, ജിജോ ടോം, അനിൽകുമാർ, സാജു കെ പോൾ തുടങ്ങിയവർ ഡയറക്ടർ ബോർഡ് അംഗങ്ങളുമാണ്.