ഇടുക്കി: സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, ഒരേക്കറിൽ കൂടുതൽ സ്ഥലം കൈവശമുള്ളവർ, ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വീടുള്ളവർ, സ്വന്തമായി നാല് ചക്രവാഹനങ്ങൾ ഉള്ളവർ തുടങ്ങി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയില്ലാത്തവർ മുൻഗണന/അന്ത്യോദയ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ സർക്കാർ നിർദ്ദേശമനുരിച്ച് അവ പൊതു വിഭാഗത്തിലേയ്ക്ക് മാറ്റണം. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെച്ചിരിക്കുന്നതായി പരിശോധനയിലൂടെ കണ്ടെത്തുന്ന പക്ഷം നിയമ പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്.