തൊടുപുഴ: ഇക്കുറി പുളിമൂട്ടിൽ സിൽക്സ് ശതാബ്ദി വർഷത്തെ ഓണം ആഘോഷിക്കുകയാണ്. 100 വർഷം മുമ്പ് തൊടുപുഴയിൽ തുടക്കമിട്ട ആ പാരമ്പര്യം കൂടുതൽ ഇഴചേർത്ത് മുന്നേറുമ്പോൾ ഉപഭോക്താക്കൾക്കൊപ്പമാണ് പുളിമൂട്ടിൽ സിൽക്സ്. ആഘോഷവേളയിൽ 2000 രൂപയ്ക്ക് തുണിത്തരം വാങ്ങുമ്പോൾ 100 രൂപ ഇളവ് നൽകിയാണ് ആഘോഷത്തെ കൂടുതൽ വർണാഭമാക്കുന്നത്.
ഓണം ആഘോഷിക്കാൻ പുളിമൂട്ടിൽ സിൽക്‌സ് ഒരുങ്ങിയതായി മാനേജിങ്ങ് പാർട്ണർമാരായ ജോബിൻ റോയി, ഷോൺ റോയി എന്നിവർ പാറഞ്ഞു. ദാവണിയിലും കസവ് സാരിയിലുമുള്ള വൈവിധ്യം മറ്റാർക്കും അവകാശപ്പെടാനാവില്ല. റെഡി ടു വെയർ രീതി ഇക്കുറി കസവ് സാരിയിൽ എത്തിച്ചിരിക്കുന്നു. റെഡി ടു വെയർ ബ്ലൌസുകൾ കുറഞ്ഞ ബജറ്റിലും എത്തിച്ചിട്ടുണ്ട്. 600 രൂപ മുതൽ ലഭ്യം.
സാരിയും സെറ്റുമുണ്ടും കഴിഞ്ഞാൽ പ്രിയം ഡിസൈനർ വെയറുകളാണ്. ഇതിനാവശ്യമായ ജോർജറ്റ്, ടിഷ്യൂ, ടസർ തുണിത്തരങ്ങളിലെ വൈവിധ്യമാണ് മറ്റൊന്ന്. സെറ്റ് സാരിക്കാവശ്യമായ കടുംനിറങ്ങളിൽ മാത്രമല്ല ഇളംനിറങ്ങളിലും ഇത്തരം തുണികൾ ലഭ്യം. ഒപ്പം വെള്ള, ഓഫ് വൈറ്റ് നിറങ്ങളും. പല നിറമുള്ള ജെറിയുള്ള ഇത്തരം തുണികളിൽ ചുരിദാറുകൾ, ഉടുപ്പുകൾ എന്നിവ ഇഷ്ടാനുസരണം തയ്ച്ച്ച്ചെടുത്താൽ രണ്ടുണ്ട് നേട്ടം. ഓണത്തിന് മാത്രമല്ല മറ്റ് വിശേഷാവസരങ്ങളിലും അവ ഉപയോഗിക്കാം.
മുണ്ടുകളിൽ ചുട്ടിക്കര കേരളത്തിന്റെ പൈതൃകം ഒട്ടും ചോർന്നുപോകാതെയുള്ള ചുട്ടിക്കരകളെ അതിന്റെ തനിമയോടെ അവതരിപ്പിക്കുന്ന മുണ്ടുകളാണ് ഓണത്തിന്റെ ഹൈലൈറ്റ്. ചെറിയ പ്രിൻറുള്ള ജുബയും അതിന് ചേരുംവിധമുള്ള മുണ്ടുകളുമാണ് മറ്റൊരു സ്പെഷ്യൽ. വെള്ള, ഓഫ് െെവറ്റ് നിറത്തിൽ ലഭ്യമാണ്. മുണ്ടുകളിൽ സ്വർണം, വെള്ളി, കോപ്പർ കസവും ചേർത്തിരിക്കുന്നു. ഉത്സവത്തെ ഓർമ്മിപ്പിക്കുന്ന മയിൽപ്പീലി, ഓടക്കുഴൽ എന്നിവ പെയിന്റുചെയ്ത ഷർട്ടുകളും മുണ്ടുകളുമുണ്ട്.
കുട്ടികളാണ് താരംഓണാഘോഷത്തിൽ താരങ്ങളാകുന്ന കുട്ടികൾക്ക് അനുയോജ്യമായ ഓണവസ്ത്രങ്ങളുടെ ഒരു േശ്രണി തന്നെയുണ്ട്. ഒരു വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്ക് വരെയുള്ള പാവാട, ഉടുപ്പ്, ജുബ, കുട്ടിമുണ്ട് എന്നിവ ലഭ്യം. പെൺകുട്ടികൾക്കാവശ്യമായ പട്ടുപാവാടത്തുണികളും.
ഏതുകാല ആഘോഷങ്ങൾക്കും ഉപയോഗിക്കാൻ തക്ക കോട്ടൺ തുണികളുടെ ശേഖരമാണ് മറ്റൊന്ന്. അജ്‌റക്ക്, ജയ്പുർ കോട്ടൺ തുണിത്തരങ്ങൾക്ക് പുറമേ വേറിട്ട സിൽക്ക് വസ്ത്രങ്ങളുടെ നിരയുമുണ്ട്. ഓണം അടുത്തതോടെ തൊടുപുഴ പുളിമൂട്ടിൽ സിൽക്സിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.