തൊടുപുഴ: സെപ്റ്റംബർ 11-ാം തീയതി ആയിട്ടും കെ.എസ്.ആർ.ടി.സിയിൽ ഓഗസ്റ്റ് മാസത്തെ ശമ്പളം നൽകാതിരിക്കുകയും മറ്റ് സർക്കാർ ജീവനക്കാർക്കുള്ളത് പോലെ ഓണം ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നൽകാതിരിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റിന്റെയും ഇടതുപക്ഷ സർക്കാരിന്റേയും കണ്ണിൽ ചോരയില്ലാത്ത നയങ്ങൾക്കെതിരെ കെ.എസ്.ടി എംപ്പോയീസ് സംഘിന്റെ(ബി.എം.എസ്) നേതൃത്വത്തിൽ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിഷേധ സമരം നടത്തി. സംസ്ഥാന ജോയിൻ സെക്രട്ടറി അരവിന്ദ് എസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.എ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.ആർ പ്രസാദ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എൻ.ആർ കൃഷ്ണ കുമാർ പ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡണ്ടുമാരായ കെ.കെ രാജു, സിജു, ജോയിന്റ് സെക്രട്ടറി റ്റിജോ എന്നിവർ നേതൃത്വം നൽകി.