ചെന്നൈ: വിദ്യാർത്ഥികളെ മദ്യ ലഹരിയിൽ മർദിച്ചെന്ന പരാതിയിൽ തമിഴ് ഗായകൻ മനോയുടെ മക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് മനോയുടെ മക്കളായ സഹീർ, റഫീഖ് എന്നിവർ സുഹ്യത്തുക്കളായ വിഘ്നേഷ്, ധർമ എന്നിവർക്കൊപ്പം ചേർന്ന് വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു. വധഭീഷണി, മർദനം, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വിഘ്നേഷിനെയും ധർമയെയും വത്സരവാക്കം പൊലീസ് അറസ്റ്റ് ചെയ്തു. സഹീറും റഫീഖും ഒളിവിലാണ്. സംഭവത്തിൽ പരുക്കേറ്റ വിദ്യാർഥികളെ കിൽപോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.