തൊടുപുഴ: എയർ ഫോഴ്‌സ് അസോസിയേഷൻ, ഇടുക്കി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എയർ ഫോഴ്‌സിൻ്റെ 92 ആം ജന്മദിനാഘോഷം 13ന് രാവിലെ 9.30ന് തൊടുപുഴ പാപ്പുട്ടി ഹാളിൽ(ചാഴികാട്ട് ആശുപത്രിക്കു സമീപം) സംഘടിപ്പിക്കും. കേണൽ പ്രശാന്ത് നായർ എസ്.എം, വി.എസ്.എം(കമാന്റിംഗ് ഓഫീസർ, 18 K. NCC, മുവാറ്റുപുഴ) ഉദ്ഘാടനം ചെയ്യും. എയർ ഫോഴ്സസ് അസോസിയേഷൻ്റെ ചാറ്റർ പ്രസിഡൻ്റ് ഗോപിനാഥൻ ആർ. അദ്ധ്യക്ഷത വഹിക്കും.
സമ്മേളനത്തിൽ രാജ്യ രക്ഷാ പ്രതിജ്ഞ പുതുക്കും. വിവിധ കായിക കലാ മത്സരങ്ങൾ, സ്‌പർശ് സംബന്ധമായ സെമിനാർ, സ്നേഹ വിരുന്ന് എന്നിവയും നടത്തും. ജില്ലയിലെ വിമുക്ത വായുസേനാ അംഗങ്ങളുടെ മക്കളിൽ +2 പരീക്ഷയിൽ (2024) ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിക്ക് ക്യാഷ് അവാർഡും, മെരിറ്റ് സർറ്റിഫിക്കറ്റും, മെമെൻ്റോയും നൽകും. ചാപ്റ്ററിലെ മുതിർന്ന വിമുക്ത സേനാ അംഗങ്ങളെ(80 വയസ്സു തികഞ്ഞവർ) പ്രത്യേകം ആദരിക്കുമെന്നും എയർ ഫോഴ്‌സ് അസോസിയേഷൻ ഇടുക്കി ചാപീറ്റർ സെക്രട്ടറി അബ്രാഹം ജോസ് അറിയിച്ചു. ചടങ്ങിൽ ജില്ലയിലെ വിമുക്ത വായു സേനാഗംങ്ങൾ, വിധവകൾ, കുടുംബ സമേതം പങ്കെടുക്കും. ബന്ധപെടേണ്ട നമ്പർ – 8281138334, 9447396829.