തൊടുപുഴ: കേരള പ്രീമിയം വാച്ച് ഡീലേഴ്സിന്റെ സംസസ്ഥാന കോൺക്ലേവ് നവംബർ 24ന് തൊടുപുഴ ക്ലൗഡ് വില്ലേജ് ഹോം റിസോർട്ടിൽ(തൊമ്മൻകുത്ത് – വണ്ണപ്പുറം റോഡ്) നടത്തും. രാവിലെ 11ന് രജിസ്ട്രേഷൻ ആരംഭിക്കും. ഉച്ചക്ക് ഒന്നിന് ഉദ്ഘാടന സമ്മേളനം തുടങ്ങും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവ്വഹിക്കും. കട്ടപ്പന നാഷ്ണൽ വാച്ച് ഹൗസ് സംസ്ഥാന പ്രസിഡന്റ് ജോമോൻ കട്ടപ്പന അധ്യക്ഷത വഹിക്കും. സംസ്ഥാന വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ ഇ.എസ് ബിജു മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റും കെ.വി.വി.ഇ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റുമായ സണ്ണി പൈമ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തും. കെ.വി.വി.ഇ.എസ് കോട്ടയം ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകടിയേൽ ആശംസ നേരും. മുരളി(കുറുമ്പൂർ ടൈം വേൾഡ്, കുന്നംകുളം) അനുശോന പ്രമേയം അവതരിപ്പിക്കും. നൗഷാദ് പി.ഡി(ഗ്ലോബൽ വാച്ച് ഹൗസ്, തോപ്പുംപടി, കൊച്ചി സംസ്ഥാന സെക്രട്ടറി) സംഘടനാ രേഖ അതരിപ്പിക്കും. ഷറഫ് ഒറ്റപ്പാലം(ന്യൂ സൂപ്പർ വാച്ചസ്, ഒറ്റപ്പാലം, വൈസ് പ്രസിഡന്റ്) സ്വാഗതവും അബ്ബാസ്(സിറ്റി ടൈംസ്, തൊടുപുഴ ട്രഷറർ) കൃതജ്ഞതയും രേഖപ്പെടുത്തും. തുടർന്ന് വിവിധ കലാപരിപാടികളും നടത്തും.
വാച്ച് വ്യാപാര മേഖല ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തിൽ വ്യാപാരികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലേക്ക് പോവുകയാണ്. ഈ സമ്മർദ്ദ കാലഘട്ടത്തിൽ വ്യപാരികൽക്ക് ഉണർവ്വും വരാനിരിക്കുന്ന പ്രതിസന്ധികളിൽ തളരാതെ മുന്നേറുവാനുള്ള ഊർജ്ജവും സംസ്ഥാന കോൺക്ലേവ് പ്രദാനം ചെയ്യുന്നു. ഈ സംസ്ഥാന കോൺക്ലേവ് വിജയിപ്പിക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും സംസഥാന പ്രസിഡന്റ് ജോമോനും സെക്രട്ടറി നൗഷാദും അറിയിച്ചു.