കോട്ടയം: പൊൻകുന്നത്ത് രോഗിയുമായി പോയ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. രോഗി മരിച്ചു. കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.30 നായിരുന്നു അപകടം.
ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകുന്നവഴിക്കായിരുന്നു അപകടം.
പൊന്‍കുന്നത്ത് പി.പി റോഡിലുള്ള വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. വീടിന്‍റെ ഭിത്തി തകർന്നു. ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരുക്കുകളില്ലാതെ രക്ഷപെട്ടു.