കോഴിക്കോട്: തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് കുട്ടിയെ കണാതായത്. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
മുക്കം പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഡാൻസ് പഠിക്കാനെന്ന് പറഞ്ഞ് ഇറങ്ങിയ 14 കാരി വൈകിട്ടായിട്ടും തിരിച്ചെത്താതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.