കൊച്ചി: യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീനാ ആന്‍റണി, നടൻ മനോജ് എന്നിവർക്കെതിരേ കേസെടുത്ത് പൊലീസ്.
പ്രമുഖ താരങ്ങൾക്കെതിരേ ആലുവ സ്വദേശിയായ അഭിനേത്രി നൽകിയ പരാതിയിലാണ് നടപടി. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബീനാ ആന്‍റണിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി മനോജും മൂന്നാം പ്രതി സ്വാസികയുമാണ്.
ജാമ്യം ലഭിക്കാവുന്ന വകുപ്പിലാണ് കേസ് എടുത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന കാലഘട്ടത്തിൽ ഇടവേള ബാബു, ജയസൂര്യ, ജാഫർ ഇടുക്കി, മണിയൻ പിള്ള രാജു, ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരേ പരാതി നൽകിയ നടിയാണ് പരാതിക്കാരി.