തൊടുപുഴ: സർക്കാർ ഗവർണർ പോര് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രമാണെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു. അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുവാൻ ഗവർണറെ സർക്കാർ ഉപയോഗിക്കുക യാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ വർക്കിംഗ് അറേഞ്ച്‌മെൻ്റ്, ട്രാൻസ്ഫർ എ ന്നിവയ്ക്ക് മേലുദ്യോഗസ്ഥർ തന്നെ കൈക്കൂലി വാങ്ങുന്നു.
കൈക്കൂലി വാങ്ങി ജില്ലക്കു ള്ളിലെ സ്ഥലം മാറ്റത്തിൽ ഇഷ്ടക്കാരെ തിരുകികയറ്റുന്നു. ഹോട്ടലുകളിലെ ഭക്ഷണം സു രക്ഷിതമാണ് എന്ന് പരിശോധിക്കുവാനുള്ള അധികാരം ഭക്ഷ്യ സുരക്ഷാ വകുപ്പിനായിരിക്കെ മേലുദ്ദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി ഉടമകളെ ബുദ്ധിമുട്ടിക്കുകയാണ്.
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിട്ടും അതിനു പരിഹാരം ഉണ്ടാക്കുവാൻ പറ്റുന്നില്ല. ക്രമസമാധാന നില തകർന്നിരിക്കുകയാണ്. മാഫിയ സംസ്ഥാനത്ത് അഴിഞ്ഞാടുന്നത് സർക്കാർ ഓഫീ സുകളിൽ നിന്നും ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ല.
പൂരം തടസ്സപ്പെടുത്തുവാൻ ഉന്നത ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണ മെന്നും, കൂടാതെ ഇവർക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു.
യോഗത്തിൽ ജില്ലാ വൈസ്. പ്രസിഡൻ്റ് അനിൽ പയ്യാനിക്കൽ അദ്ധ്യ ക്ഷതവഹിച്ചു. ജില്ലാ പ്രസിഡൻ്റ് സാബു മുതിരക്കാല യോഗം ഉദ്ഘാടനം ചെയ്തു. ഷാ ജി അമ്പാട്ട്, ടോമി മൂഴിക്കുഴിയിൽ, ജോൺസൺ, അലക്സാണ്ടർ, ജോസ് ചിറ്റടി, തോമസ് വണ്ടാനം, ജോസ് പുന്നോലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.