Timely news thodupuzha

logo

കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യ; പെട്രോൾ പമ്പിൻറെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന് പമ്പ് അനുവദിക്കുന്നതിനുള്ള ഫയൽ നീക്കത്തിൽ എഡിഎം നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്.

കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിൻറെ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ തീർപ്പുകൽപ്പിക്കുന്നതിൽ സ്വാഭാവിക സമയം മാത്രമാണ് നവീൻ ബാബു എടുത്തതെന്നും ഫയൽ തീർപ്പാക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. യാത്രയയപ്പ് സമ്മേളനത്തിൻ്റെ പിറ്റേന്ന് നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടറോട് റവന്യൂമന്ത്രി കെ രാജൻ നിർദേശിച്ചിരുന്നു.

ഇതിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ജില്ലാ കളക്ടർ നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകിയിരിക്കുന്നത്. ഫയൽ തീർപ്പാക്കുന്നതിനിടയിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തെ ഭൂമിയുടെ ചരിവാണ് ഒരു പ്രശ്‌നമായി ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടിയത്.

എന്നാൽ ആ ഭൂമിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ സംരംഭം തുടങ്ങാമെന്ന് കാണിച്ച് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി. ടൗൺ പ്ലാനറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഒമ്പത് ദിവസം കൊണ്ട് നവീൻ ബാബു ഫയൽ തീർപ്പാക്കിയെന്നും റിപ്പോർട്ടിൽ ജില്ലാ കളക്ടർ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *