കൊതമംഗലം: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ്റെ നിര്യാണത്തിൽ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ-ഓർഡിനേറ്ററും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സോണൽ സെക്രട്ടറിയുമായ മനോജ് കോക്കാട്ട് അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധികളിൽ തളരാതെ സമരമുഖത്ത് നിന്ന് വിശ്വാസികളെ ഇട്ടെറിഞ്ഞ് പോകാത്ത അപൂർവ്വം നേതാക്കളിലൊരുവനാണ് ബാവയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിവന്ദ്യ പിതാവുമായി ദീർഘ നാളത്തെ ബന്ധത്തെ മനോജ് ഓർത്തെടുത്തു ഇടുക്കി ജില്ലയിൽ കണ്ടനാട് ഭദ്രാസനത്തിൽപ്പെട്ട ഇടുക്കി, കത്തിപ്പാറത്തടം, പെരിയാമ്പ്ര, ഞാറക്കാട്, പന്നൂർ തുടങ്ങിയ പള്ളികളിലെ പ്രശ്നങ്ങളിൽ അദ്ദേഹത്തിൻ്റെ ഇടപെടൽ നേതൃ പാഠവവും അവിസ്മരണീയം ആയിരുന്നുവെന്ന് വ്യക്തിപരമായി കാണുവാൻ ചെന്നാലും കുടുംബ കാര്യങ്ങളും, പ്രദേശത്തെ കാര്യങ്ങളും തിരക്കുകയും വൈദികനായിരുന്നപ്പോൾ ഉടുമ്പന്നൂർ സുവിശേഷാലയത്തിൽ വന്നിരുന്നതും ഓർമ്മിച്ചെടുക്കും ഒരു നാൾ ആലുവാ തൃക്കുന്നത്ത് സെമിനാരിയിൽ കയറാനുള്ള സമരത്തിൽ തൊടുപുഴ സ്വദേശിയായ റൂറൽ എസ്.പി താൻ സമീത്ത് നിൽക്കുമ്പോൾ സംഘക്ഷം ഒഴിവാക്കാൻ ബാവയോട് ആവശ്യപ്പെട്ടപ്പോൾ ബാവ പറഞ്ഞ മറുപടി സംഘർക്ഷമല്ല വിശ്വാസ പോരാട്ടമാണെന്ന് ആയിരുന്നു.
ഇടുക്കിയെ പ്രത്യേകമായി അദ്ദേഹം സ്നേഹിച്ചിരുന്നു. അടിമാലിയും കൂമ്പൻപാറയും രാജകുമാരിയുമെല്ലാം നീണ്ട് നിൽക്കുന്ന ഹൈറേഞ്ച് യാത്ര അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. എന്ന് കാണുവാൻ ചെന്നാലും മോൻ ഭക്ഷണം കഴിച്ച് പോകണമെന്ന് നിർദ്ദേശിക്കും നിരവധി സഭാ കേസ്സുകളിൽപ്പെട്ടപ്പോൾ താൻ അറുനൂറിലധികം കേസ്സുകളിൽ പ്രതിയാണെന്ന് ചിരിച്ച് കൊണ്ട് സ്വതസിദ്ധമായി പറയുമായിരുന്നു. ഒരു ആത്മിയ നേതാവിനെയാണ് തനിയ്ക്ക് നഷ്ടമായതെന്നും മനോജ് കോക്കാട്ട് കൂട്ടിച്ചേർത്തു.