Timely news thodupuzha

logo

ഹവാല ഏജൻ്റ് ധർമ്മരാജൻ്റെ മൊഴി പുറത്ത്

തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ ഹവാല ഏജൻ്റ് ധർമ്മരാജൻ്റെ മൊഴി പുറത്ത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കായി കർണാടകയിൽ നിന്നും എത്തിച്ചത് 41.40 കോടി രൂപയാണെന്ന് ആദ്യ അന്വേഷണത്തിൻറെ ഭാഗമായി നൽകിയ മൊഴിയിൽ പറയുന്നു. ഇതിൽ കർണാടകയിൽ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപയാണ്.

മറ്റ് ഹവാല റൂട്ടു വഴി കേരളത്തിലേക്ക് 27 കോടി രൂപയും എത്തിച്ചുവെന്ന് ധർമ്മരാജൻറെ മൊഴിയിൽ പറയുന്നു. കൊണ്ടു വന്ന പണത്തിൽ നിന്നും സേലത്ത് വച്ച് 4.40 കോടിയും കൊടകരയിൽ വച്ച് 3.50 കോടി രൂപയും ഇത്തരത്തിൽ ആകെ 7.90 കോടി രൂപ കവർച്ച ചെയ്യപ്പെട്ടു. കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ആകെ 33.50 കോടി രൂപ വിതരണം ചെയ്തു.

കണ്ണൂരിലേക്ക് 1.40 കോടി, കാസർകോട് 1.50 കോടി, കോഴിക്കോട് 1.50 കോടി, ആലപ്പുഴ 1.50 കോടി, തൃശൂർ 12 കോടി, തിരുവനന്തപുരം 10 കോടി, എന്നിങ്ങനെ നൽകിയതായി ധർമ്മരാജൻ ധർമ്മരാജൻ വെളിപ്പെടുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *