Timely news thodupuzha

logo

രാഹുലും പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും യു.ആർ പ്രദീപും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹളിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ സത്യവാചകം ചൊല്ലക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റ് മന്ത്രിമാർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ദൈവനാമത്തിൽ രാഹുലും സഗൗരവം പ്രദീപും സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ മാങ്കുട്ടത്തിൽ പാലക്കാടുനിന്നും യു.ആർ പ്രദീപ് ചേലക്കരയിൽ നിന്നുമാണ് വിജയിച്ചത്.

വീണ്ടും നിയമസഭയിലെത്തിയതിൽ സന്തോഷമുണ്ടെന്നും നാടിൻറെ വിഷയങ്ങളെക്കുറിച്ച് പഠിച്ച് സഭയിൽ അവതരിപ്പിക്കുമെന്നും പ്രദീപ് പറഞ്ഞു. ഇത് രാണ്ടാം തവണയാണ് പ്രദീപ് ചേലക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *