കൊച്ചി: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ അപകടത്തിൽപെട്ട സംഭവത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് റിപ്പോർട്ടു തേടി. വാഹനത്തിൻറെ കളർ ഫോട്ടോഗ്രാഫുകളടക്കം ചേർത്ത് റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.
നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവ്. കൊല്ലം തിരുമംഗലം ദേശീയ പാതയിലെ ആര്യങ്കാവിൽ വെച്ച് 30 ശബരിമല തീർഥാടകർ യാത്ര ചെയ്ത ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ 3.45 നാണ് അപകടമുണ്ടായത്.
അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ആറ് പേർ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ഗുരുതര പരുക്കുകളോടെ ചികിത്സ തേടി. 18 പേർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.