ഇടുക്കി: പഞ്ചാബിൽ നിന്നും ആം ആദ്മി പാർട്ടി വർക്കിംഗ് പ്രസിഡന്റും ബുദ്ധലാഡ(മാൻസ) എം.എൽ.എയുമായ പ്രിൻസിപ്പൽ ബുദ്ധ്റാമിന്റെ നേതൃത്വത്തിൽ ഇടുക്കി സന്ദർശനത്തിന് എത്തിയപ്പോൾ ആം ആദ്മി പാർട്ടി ഇടുക്കി പ്രസിഡന്റ് അഡ്വ. ബേസിൽ ജോണുമായി കൂടിക്കാഴ്ച നടത്തി.
പഞ്ചാബ് എം.എൽ.എമാരായ സർദാർ ബാരിന്ദർമീറ്റ് സിംഗ് ബഹ്റാ, കുൽജിത് സിംഗ് രണ്ടാവാ, സുക്‌വിന്ദർ സിംഗ് കോർലി, ലാപ്സിങ് ഉഗോകെ, അമൃതപാൽ സിംഗ് സൂക്നന്ദ്, സർദാർ അമൂലാക് സിംഗ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. എം.എൽ.എമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജില്ലയിലെ കാർഷിക പ്രശ്നങ്ങളും ചർച്ചയായി. കൂടിക്കാഴ്ചയിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ബേസിൽ ജോണിനോടൊപ്പം ജില്ലാ സോഷ്യൽ മീഡിയ കോർഡിനേറ്റർ സച്ചിൻ ജോർജ് തൊടുപുഴ നിയോജക മണ്ഡലം ജോ. സെക്രട്ടറി ജാസ്സിൽ കെ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.