തൃശൂർ: ഹെയിമിന്റെ പുതിയ ടിവികളുടെ സീരീസ് തൃശൂർ ഹയാത്തിൽ വേണൂസുമായി ചേർന്ന് പുറത്തിറക്കി. സ്മാർട്ട് ഗൂഗിൾ- ക്യൂഎൽഇഡി ടിവി ശ്രേണിയിൽ ഹെയിം ഓണവിപണിയിൽ നേടിയ മികവ് ക്രിസ്മസ്- പുതുവർഷ കാലയളവിലും ആവർത്തിക്കുന്നതിനുള്ള സെയിസ് മാനേജർമാർക്കുള്ള പരിശീലനവും നടന്നു. റോബോട്ടിക് ടിവികൾ ജനകീയമാക്കുന്നതിനായി ഹെയിം അവതരിപ്പിച്ച ട്രിപ്പിൾ സീറോ ഓഫർ വിപണിയിൽ പ്രിയങ്കരമാണ്. 32, 43, 55, 65 ഇഞ്ചുകളിലാണ് പുതിയ ടിവികൾ അവതരിപ്പിച്ചത്.
വേണൂസുമായി ചേർന്നുള്ള പദ്ധതികളൂം തൃശൂർ ഹയാത്തിൽ നടന്ന ചടങ്ങിൽ ആരംഭം കുറിച്ചു. വേണൂസ് മാനേജിങ് ഡയറക്ടർ കെ.വി ആനന്ദ്, ജനറൽ മാനേജർ സുനിൽ കുമാർ പി, ഹെയിം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനു ബഷീർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഷൈൻ കുമാർ, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് വി എ ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.