Timely news thodupuzha

logo

ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കണം; ഹൈക്കോടതി

കൊച്ചി: ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടൻ പരിഷ്കരിക്കണമെന്ന് കേരള ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ട് മാസത്തിനകം സിലബസ് പരിഷ്കരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇക്കും ഹൈക്കോടതി നിർദേശം നൽകി. ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കണം. വിദ്യാർത്ഥികളുടെ പ്രായത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം ഇത്തരമൊരു പാഠ്യപദ്ധതിയെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ ഹർജികൾ പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിർദേശം.

യുക്രൈനിൽ നിന്നെത്തിയ കുട്ടികളുടെ തുടർപഠനം: ഇടപെടലുമായി സുപ്രീംകോടതി

ഡല്‍ഹി: യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് പഠനം ഉപേക്ഷിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്ക്, ഇന്ത്യയിൽ പഠനം പൂർത്തിയാക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ, സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. നിലപാട് അറിയിക്കാൻ ദേശിയ മെഡിക്കല്‍ കൗണ്‍സിലിനോടും(എൻഎംസി) യോട് സുപ്രീം കോടതി നിർദ്ദേശിച്ചു. സെപ്റ്റംബർ അഞ്ചിനകം നിലപാട് അറിയിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരോ ദേശീയ മെഡിക്കൽ കമ്മീഷനോ (എൻഎംസി) ഇടപെടുന്നില്ലെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ ആരോപിച്ചു. ഉക്രെയിനിൽ തുടർപഠനം …

യുക്രൈനിൽ നിന്നെത്തിയ കുട്ടികളുടെ തുടർപഠനം: ഇടപെടലുമായി സുപ്രീംകോടതി Read More »

ഗുലാം നബി പുതിയ പാര്‍ട്ടി രൂപീകരിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചു. ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം പുതിയ പാർട്ടി രൂപീകരണം പ്രഖ്യാപിച്ചു. ‘ഞാൻ ജമ്മു കശ്മീരിലേക്ക് പോവുകയാണ്. സംസ്ഥാനത്ത് ഞാൻ സ്വന്തമായി പാർട്ടി രൂപീകരിക്കും. ദേശീയ സാധ്യതകൾ പിന്നീട് പരിശോധിക്കു’മെന്നും ആസാദ് പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെ ജമ്മു കശ്മീരിലെ അദ്ദേഹത്തിന്‍റെ അനുയായികളും കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.

സിപിഐഎം ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്നു: കെ സുധാകരന്‍

തിരുവനന്തപുരം: ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് ഇടതുമുന്നണി ഭരിക്കുന്ന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. തലശ്ശേരിയിൽ ഫർണിച്ചർ വ്യവസായം അടച്ചുപൂട്ടി നാടുവിടേണ്ടി വന്ന ദമ്പതികളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും നഗരസഭയുമാണ്. കേരളം നിക്ഷേപ സൗഹൃദമാണെന്ന സർക്കാരിന്റെ അവകാശവാദം പൊള്ളയും കാപട്യവുമാണെന്നാണ് ഈ സംഭവം കാണിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. സിപിഐഎം ഭരണസമിതി കട അടച്ചുപൂട്ടിപ്പിച്ച നടപടി വിവാദമായപ്പോള്‍ കടതുറക്കാന്‍ അനുമതി നല്‍കി കൈയ്യടി നേടാനാണ് സര്‍ക്കാർ ശ്രമിക്കുന്നത്. വൻകിടക്കാരെ മാത്രം …

സിപിഐഎം ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്നു: കെ സുധാകരന്‍ Read More »

ജീവിക്കാൻ മാര്‍ഗമില്ല; ദയാവധത്തിന് അപേക്ഷ നല്‍കി മലയാളി ട്രാൻസ് വുമണ്‍

കർണാടക: ജീവിക്കാൻ മറ്റ് മാർഗമില്ലാത്തതിനാൽ ദയാവധത്തിന് അപേക്ഷിച്ച് മലയാളി ട്രാൻസ് വുമൺ റിഹാന. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ റിഹാന എട്ട് വർഷം മുമ്പാണ് കർണാടകയിലെത്തിയത്. ബെംഗളൂരുവിൽ ലിംഗമാറ്റവുമായി ബന്ധപ്പെട്ട രണ്ട് ശസ്ത്രക്രിയകൾക്ക് റിഹാന വിധേയയായി. മൂന്ന് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയകൾ നിരവധി പേരുടെ സഹായത്തോടെയാണ് നടത്തിയത്.  ഇതിന് ശേഷം ബെംഗളൂരുവിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്നായിരുന്നു റിഹാനയുടെ ആഗ്രഹം. പലയിടത്തും ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല. വാടകയ്ക്ക് ഒരു വീട് പോലും കിട്ടാത്ത അവസ്ഥയാണ്. …

ജീവിക്കാൻ മാര്‍ഗമില്ല; ദയാവധത്തിന് അപേക്ഷ നല്‍കി മലയാളി ട്രാൻസ് വുമണ്‍ Read More »

ഗുലാം നബി ആസാദിന്റെ രാജിയിൽ പ്രതികരിച്ച്‌ കെ വി തോമസ്

കൊച്ചി: ഗുലാം നബി ആസാദിനെപ്പോലുള്ള ആയിരക്കണക്കിന് നേതാക്കൾ രാജ്യത്തുണ്ടെന്നും കോൺഗ്രസിന്‍റെ അവസ്ഥയിൽ അവരെല്ലാം ദുഃഖിതരാണെന്നും മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ്. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ രാജിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഗുലാം നബി ആസാദ് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖരായ കോൺഗ്രസ് നേതാക്കളിൽ ഒരാളാണ്. അദ്ദേഹം പാർട്ടി വിടുന്നത് എല്ലാ കോൺഗ്രസുകാർക്കും പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർക്കും സങ്കടകരമാണ്”, തോമസ് പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസിൽ അധികാരത്തിൽ വന്നതു മുതൽ മുതിർന്ന നേതാക്കൾ പല …

ഗുലാം നബി ആസാദിന്റെ രാജിയിൽ പ്രതികരിച്ച്‌ കെ വി തോമസ് Read More »

വിദ്വേഷ പ്രസംഗക്കേസിൽ യോഗി ആദിത്യനാഥിന് അനുകൂല വിധി

ഡൽഹി: 15 വർഷം പഴക്കമുള്ള കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂല വിധി. ഗോരഖ്പൂർ കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗ കേസിൽ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. യോഗിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുള്ള ഹർജിയാണ് തള്ളിയത്. ഹർജിയിൽ കഴമ്പില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2007 ജനുവരി 27ന് ഗോരഖ്പൂരിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോരഖ്പൂർ എം.പിയായിരുന്ന യോഗി ആദിത്യനാഥ്, അന്നത്തെ …

വിദ്വേഷ പ്രസംഗക്കേസിൽ യോഗി ആദിത്യനാഥിന് അനുകൂല വിധി Read More »

എസിസി, അംബുജ സിമെന്റ് കമ്പനികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു

തുറമുഖം, ഹരിത ഊർജ്ജം, ടെലികോം മേഖലകൾ മാത്രമല്ല അദാനിയുടെ ലക്ഷ്യം. എൻ.ഡി.ടി.വിയുടെ ഏറ്റെടുക്കൽ നീക്കം പാതിവഴിയിലായപ്പോൾ അദാനി രാജ്യത്ത് രണ്ട് സിമന്‍റ് കമ്പനികൾ കൂടി ഏറ്റെടുക്കുകയാണ്. ബിസിനസ് വൈവിധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വലിയ സിമന്‍റ് കമ്പനികളായ എസിസി, അംബുജ എന്നിവയുടെ 26 ശതമാനത്തിലധികം ഓഹരികൾ ഏറ്റെടുക്കാൻ കമ്പനി ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു. 31,000 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. സ്വിസ് കമ്പനിയായ ഹോൾസിമിന് വലിയ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എസിസിയും അംബുജവും. മെയ് മാസത്തിൽ ഹോൾസിം …

എസിസി, അംബുജ സിമെന്റ് കമ്പനികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു Read More »

ഗുലാം നബി ആസാദിന്റെ രാജി കോൺഗ്രസിനേറ്റ ആഘാതം: ഒമർ അബ്ദുല്ല

ഡൽഹി: മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്‍റെ രാജി കോണ്‍ഗ്രസിനേറ്റ തിരിച്ചടിയാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. ‘കോൺഗ്രസിനു തിരിച്ചടിയുണ്ടെന്ന് ഏറെ നാളായി അഭ്യൂഹങ്ങൾ പരന്നിരുന്നു. കോൺഗ്രസിന് ഇതൊരു പ്രഹരമാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് വായിക്കുന്നത് വേദനാജനകമാണ്. ഇന്ത്യയിലെ പഴക്കമുള്ള മഹത്തായ പാർട്ടി പൊട്ടിത്തെറിക്കുന്നത് കാണുന്നത് സങ്കടകരവും ഭീതിതവുമാണ്’ അദ്ദേഹം ട്വീറ്റ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി …

ഗുലാം നബി ആസാദിന്റെ രാജി കോൺഗ്രസിനേറ്റ ആഘാതം: ഒമർ അബ്ദുല്ല Read More »

കണ്ണൂരിലേക്ക് വിമാന സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് യു.എ.ഇ.

ദുബൈ: കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ യു.എ.ഇ താത്പര്യം പ്രകടിപ്പിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് എ അഹ്ലി ഇത് സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. കണ്ണൂരിന് പുറമെ അമൃത്സർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ഗോവ, ഭുവനേശ്വർ, ഗുവാഹത്തി, പൂനെ എന്നീ എട്ട് സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചാണ് യു.എ.ഇ കത്ത് നൽകിയത്. നിലവിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, തിരുവനന്തപുരം …

കണ്ണൂരിലേക്ക് വിമാന സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് യു.എ.ഇ. Read More »

നിയന്ത്രണരേഖയില്‍ നിന്ന് പിടികൂടിയ തീവ്രവാദിക്ക് രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിന്ന് പിടികൂടിയ പാക് ഭീകരന് ചികിത്സക്കിടെ രക്തം ദാനം ചെയ്ത് ജീവൻ രക്ഷിച്ച് ഇന്ത്യൻ സൈനികർ. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ഇന്ത്യൻ സുരക്ഷാ സേന പിടികൂടിയ ഭീകരൻ തബാറക് ഹുസൈൻ നിലവിൽ സൈന്യത്തിന്‍റെ ചികിത്സയിലാണ്. സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് തബാറക് ഹുസൈന് പരിക്കേറ്റത്. പാക് അധിനിവേശ കശ്മീരിലെ സബ് സോത്ത് സ്വദേശിയാണ് ഇയാൾ. പാക് സൈന്യത്തിലെ കേണൽ യൂനസ് ചൗധരിയുടെ നിർദ്ദേശ പ്രകാരമാണ് താനും മറ്റ് നാല് പേരും നിയന്ത്രണ …

നിയന്ത്രണരേഖയില്‍ നിന്ന് പിടികൂടിയ തീവ്രവാദിക്ക് രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍ Read More »

‘രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി പാർട്ടിയെ നശിപ്പിച്ചു’

ന്യൂ‍ഡൽഹി: പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മയാണ് പാർട്ടിയുടെ കൂടിയാലോചനാപരമായ പ്രവർത്തനങ്ങളെ തകർത്തതെന്ന് ഗുലാം നബി ആരോപിച്ചു. 2013 ൽ രാഹുൽ ഗാന്ധി ഉപാധ്യക്ഷനായി ചുമതലയേറ്റതു മുതൽ പാർട്ടിയുടെ കൂട്ടായ പ്രവർത്തനം തകർന്നിരിക്കുകയാണ്. ഇതോടെ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പ്രവർത്തന പരിചയമില്ലാത്ത മുഖസ്തുതിക്കാർ പാർട്ടിയെ നയിക്കാൻ തുടങ്ങി. സോണിയാ ഗാന്ധിക്ക് പോലും വലിയ റോളില്ലാതെയായി. രാഹുൽ …

‘രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി പാർട്ടിയെ നശിപ്പിച്ചു’ Read More »

ഉറക്ക കുറവ് വ്യക്തികളെ സ്വാർത്ഥരാക്കുമെന്ന് പുതിയ പഠനം

ആരോഗ്യമുള്ള ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. പ്രായപൂർത്തിയായ ഒരാൾ ഒരു ദിവസം കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണം. കൗമാരക്കാർക്കും കുട്ടികൾക്കും ഇത് 12 മണിക്കൂർ വരെയാണ്. ഉറക്കമില്ലായ്മ കാരണം മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ അത് മാത്രമല്ല, ഉറക്കക്കുറവ് ഒരു വ്യക്തിയെ സ്വാർത്ഥനാക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. പഠനമനുസരിച്ച്, ഉറക്കമില്ലാത്ത രാത്രികൾ …

ഉറക്ക കുറവ് വ്യക്തികളെ സ്വാർത്ഥരാക്കുമെന്ന് പുതിയ പഠനം Read More »

ഓണക്കിറ്റ് വിതരണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിൽ വീഴ്ചയുണ്ടാകില്ലെന്ന് മന്ത്രി ജി.ആർ.അനിൽ..നെറ്റ്‌വർക്ക് പ്രശ്നം പരിഹരിച്ചു. വൈകാതെ ബദൽ മാർഗങ്ങൾ ഉണ്ടാകും. ഇന്നലെ മാത്രം 9,83,572 കിറ്റുകളാണ് വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. റേഷൻ കടകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ആൾക്കൂട്ടം ഒഴിവാക്കാൻ വിവിധ വിഭാഗങ്ങളിലെ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അസൗകര്യം കാരണം അന്നേ ദിവസം വാങ്ങാൻ കഴിയാത്തവർക്ക് മറ്റ് ദിവസങ്ങളിൽ സൗകര്യമുണ്ടാകുമെന്നും മന്ത്രി …

ഓണക്കിറ്റ് വിതരണത്തിൽ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി.ആർ. അനിൽ Read More »

വിവാദങ്ങൾക്കിടെ യുപിഎയുടെ യോഗം വിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സോറൻ ഇന്ന് യുപിഎയുടെ യോഗം റാഞ്ചിയിലെ വസതിയിൽ വിളിച്ചു ചേർത്തു. 2024 വരെ സോറൻ മുഖ്യമന്ത്രിയായി തുടരുമെന്ന് യുപിഎ സഖ്യത്തിന്‍റെ ഭാഗമായ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സോറനെ നിയമസഭാംഗമെന്ന നിലയിൽ അയോഗ്യനാക്കാൻ ജാർഖണ്ഡ് ഗവർണർ രമേശ് ബെയ്സിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ സംഭവവികാസങ്ങൾ വിലയിരുത്തിയാലുടൻ ഇക്കാര്യത്തിൽ അഭിപ്രായം …

വിവാദങ്ങൾക്കിടെ യുപിഎയുടെ യോഗം വിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി Read More »

ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ പുറത്തിറങ്ങി; ഇനി നാട്ടിലേക്കില്ലെന്ന് മുസ്ലിങ്ങള്‍

അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചതിന് പിന്നാലെ മുസ്ലീങ്ങൾ അവരുടെ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തു. പ്രതികൾ മടങ്ങിയെത്തിയാൽ ആക്രമിക്കപ്പെടുമെന്ന ഭയമാണ് നാട് വിടാനുള്ള കാരണമെന്ന് മുസ്ലിം കുടുംബങ്ങൾ പറയുന്നു. ഒട്ടേറെ മുസ്ലിം കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് ദേവഗഡ് ബരിയയിലെ റഹീമാബാദ് കോളനിയിലാണ്. ഇവിടെയാണ് ബില്‍ക്കീസ് ബാനുവിന്റെ കുടുംബവും താമസിക്കുന്നത്. പ്രതികള്‍ താമസിക്കുന്ന രന്തിക്പൂര്‍ ഗ്രാമത്തിലെ മുസ്ലിങ്ങളാണ് പലായനം ചെയ്തത്. ബലാല്‍സംഗവും കൊലപാതകവും നടത്തിയ കേസില്‍ കോടതി ശിക്ഷിച്ച പ്രതികള്‍ പുറത്തിറങ്ങിയതാണ് ഇവരെ …

ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ പുറത്തിറങ്ങി; ഇനി നാട്ടിലേക്കില്ലെന്ന് മുസ്ലിങ്ങള്‍ Read More »

ലണ്ടനിൽ പശു പൂജ ചെയ്ത് ബ്രിട്ടൺ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക്

ലണ്ടൻ: ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക് ലണ്ടനിൽ പശുപൂജ നടത്തി. ഋഷി ഭാര്യ അക്ഷത മൂർത്തിക്കൊപ്പമാണ് അദ്ദേഹം പശുപൂജ നടത്തിയത്. ചടങ്ങിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഋഷി സുനകിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുകെയിലും ഇന്ത്യയുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്നതിനെയാണ് അദ്ദേഹത്തെ ജനങ്ങൾ അഭിനന്ദിക്കുന്നത്.

കോണ്‍സുല്‍ ജനറല്‍-മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് കേന്ദ്രാനുമതി ആവശ്യമില്ല;വിശദീകരണം വിവാദത്തില്‍

ക്ലിഫ് ഹൗസിലെ യു.എ.ഇ കോൺസുൽ ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേന്ദ്രാനുമതി ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി വിവാദത്തിൽ. ഈ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്ന് കേന്ദ്രമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ലോക്സഭയിൽ പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2016 നും 2020 നും ഇടയിൽ തന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ യു.എ.ഇ കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. എന്നാൽ …

കോണ്‍സുല്‍ ജനറല്‍-മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് കേന്ദ്രാനുമതി ആവശ്യമില്ല;വിശദീകരണം വിവാദത്തില്‍ Read More »

മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ട് ഫൈനല്‍ റൗണ്ടില്‍; ചരിത്രമെഴുതി മെലീസ

സൗന്ദര്യമത്സരങ്ങളില്‍ മേക്കപ്പില്ലാതെ പങ്കെടുക്കുന്നത് മത്സാര്‍ഥികളെ സംബന്ധിച്ചിടത്തോളം ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്‌സ് വിദ്യാര്‍ഥിനി മെലീസ റൗഫ് സൗന്ദര്യ മത്സരത്തില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്. മേക്കപ്പില്ലാതെയാണ് 20കാരിയായ താരം മിസ് ഇംഗ്ലണ്ടിന്‍റെ അവസാന റൗണ്ടിലെത്തിയത്. മിസ് ഇംഗ്ലണ്ടിന്‍റെ 94 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരാർത്ഥി മേക്കപ്പ് ഇല്ലാതെ പങ്കെടുക്കുന്നത്. “പലപ്പോഴും സ്ത്രീകള്‍ മേക്കപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. സൗന്ദര്യവര്‍ധക വിപണിയുടെ സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാനാകുന്നില്ല. അതിനിലാണ് ഞാന്‍ ശക്തമായ ഒരു നിലപാടെടുത്തത്.” മെലീസ പറഞ്ഞു. …

മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ട് ഫൈനല്‍ റൗണ്ടില്‍; ചരിത്രമെഴുതി മെലീസ Read More »

ക്രമസമാധാനം ഉറപ്പാക്കണം; വിഴിഞ്ഞം സമരത്തിൽ സർക്കാരിനോടു ഹൈക്കോടതി

കൊച്ചി: വഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. ക്രമസമാധാനപ്രശ്നം ഉണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. മത്സ്യത്തൊഴിലാളി സമരത്തിൽ നിന്ന് പോലീസ് സംരക്ഷണം തേടി നാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനീയറിംഗും നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരാമർശം. തുറമുഖ തൊഴിലാളികളുടെ ജീവൻ ഭീഷണിയാണ് ലത്തീൻ അതിരൂപതയുടെ നേത്യത്വത്തിൽ നടക്കുന്ന സമരമെന്നും പോലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടാണ് അദാനി ഗ്രൂപ്പ് നൽകിയത്. നൂറുകണക്കിന് സമരക്കാർ പദ്ധതി പ്രദേശത്തെ നിർമാണ മേഖലയിലേക്ക് ഇരച്ചുകയറി ലക്ഷങ്ങളുടെ നാശമുണ്ടാക്കിയെന്നും സമരക്കാർ അക്രമം …

ക്രമസമാധാനം ഉറപ്പാക്കണം; വിഴിഞ്ഞം സമരത്തിൽ സർക്കാരിനോടു ഹൈക്കോടതി Read More »

ചരിത്രത്തിലാദ്യം ; സുപ്രീം കോടതി നടപടികൾ ഇന്ന് തത്സമയം സംപ്രേഷണം ചെയ്യുന്നു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് അവസാന വിധിപ്രസ്താവങ്ങള്‍ നടത്തുന്നത് സംപ്രേഷണം ചെയ്തുകൊണ്ടാണ് തത്സമയ സംപ്രേഷണം ആരംഭിച്ചത്. ഇന്ന് മൂന്ന് വിധിപ്രസ്താവങ്ങളാണ് അദ്ദേഹം പുറപ്പെടുവിക്കുക. ഇതിനുശേഷം രമണയുടെ യാത്രയയപ്പ് ചടങ്ങും നടക്കും. ചരിത്രത്തിലാദ്യമായാണ് സുപ്രീം കോടതിയുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനം ; കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാദ്ഗാനങ്ങളുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത്, സമ്പൂർണ്ണ അധികാരം വോട്ടർമാർക്കാണെന്നത് നിഷേധിക്കാൻ കഴിയില്ലെന്നും പാർട്ടികളെയും സ്ഥാനാർത്ഥികളെയും തിരഞ്ഞെടുക്കുന്നത് വോട്ടർമാരാണെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ വിശദമായി വാദം കേൾക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കാൻ കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. …

തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനം ; കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു Read More »

കോടികൾ വാരിയ ‘കനാ യാരി’ ഗായകൻ കൈക്കുഞ്ഞുമായി തെരുവില്‍

കോക്ക് സ്റ്റുഡിയോയുടെ 14 ആം സീസൺ തുടങ്ങിയപ്പോൾ ‘കനാ യാരി’ എന്ന ഗാനമാണ് ഏറ്റവുമാദ്യം സംഗീതപ്രേമികളുടെ ഹൃദയംതൊട്ടത്. കൈഫി ഖലീലും ഇവ ബിയും അബ്ദുല്‍ വഹാബ് അലി ഭുക്തിയും ചേര്‍ന്ന് പാടിയ ഈ പാട്ട് ലോകം മുഴുവൻ ഏറ്റുപാടി. വിവാഹാഘോഷങ്ങളിലും ഡിജെ പാർട്ടികളിലുമുൾപ്പെടെ കനാ യാരി ഉയർന്നുകേട്ടു. മൂന്നരക്കോടിയോളം ജനങ്ങൾ കേട്ട ഈ ഗാനത്തിന്റെ ഗായകൻ വഹാബ് അലി ഭുക്തി ഇന്ന് ദുരിതക്കയത്തിലാണ്.  ബലൂചിസ്ഥാൻ പ്രളയത്തിൽ വീടും സകല സ്വത്തുക്കളും നഷ്ടപ്പെട്ടു തെരുവിൽ അലയുകയാണ് ഭുക്തി. പ്രളയം …

കോടികൾ വാരിയ ‘കനാ യാരി’ ഗായകൻ കൈക്കുഞ്ഞുമായി തെരുവില്‍ Read More »

കോണ്‍വെന്‍റ് ഹോസ്റ്റലില്‍ കടന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 3 പേർ അറസ്റ്റില്‍

തിരുവനന്തപുരം: കോൺവെന്‍റ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ബലം പ്രയോഗിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വലിയതുറ സ്വദേശികളെ കഠിനംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ബുധനാഴ്ച രാത്രി ഹോസ്റ്റൽ പരിസരത്ത് സംശയാസ്പദമായ ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ച് പരിശോധിക്കുന്നതിനിടെ മൂന്നു പേർ കോൺവെന്റിന്റെ മതിൽ ചാടി പൊലീസിന് മുന്നിലെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പുറത്തറിയുന്നത്. സോഷ്യൽ മീഡിയ വഴി …

കോണ്‍വെന്‍റ് ഹോസ്റ്റലില്‍ കടന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 3 പേർ അറസ്റ്റില്‍ Read More »

ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജി വച്ചു

മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്നു രാജിവച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽനിന്നുമാണ് രാജി.

കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്; 11 എടിഎമ്മുകളിൽ നിന്നുമായി നിരവധിപേരുടെ പണം നഷ്ടമായി

കൊച്ചി: കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ്. ജില്ലയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. കളമശേരിയിലെ എടിഎമ്മിൽനിന്ന് ഒറ്റ ദിവസം കവർന്നത് 25,000 രൂപയാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്. എടിഎമ്മില്‍ നിന്നും ഏഴു തവണയായിട്ടാണ് കാല്‍ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.  ഓരോ ഇടപാടുകാർ എടിഎമ്മിൽ കയറുന്നതിനു മുൻപ് മോഷ്ടാവ് കയറി മെഷീനിൽനിന്നു പണം വരുന്ന ഭാഗം അടച്ചുവയ്ക്കും. പണം ലഭിക്കാതാകുന്നതോടെ ഇടപാടിനു വരുന്നവർ തിരിച്ചുപോകുന്നതോടെ എടിഎമ്മിലെത്തി ഇയാൾ അടച്ചുവച്ച ഭാഗം തുറന്ന് പണം സ്വന്തമാക്കും.  …

കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്; 11 എടിഎമ്മുകളിൽ നിന്നുമായി നിരവധിപേരുടെ പണം നഷ്ടമായി Read More »

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ വ്യാപക മഴ: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മറ്റന്നാളും കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര …

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ വ്യാപക മഴ: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »

‘വാക്‌സിനെടുക്കാൻ വിമുഖത പാടില്ല ; പേവിഷബാധ മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം’

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പേവിഷബാധ വാക്സിൻ സ്വീകരിച്ചിട്ടും മരണങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിൽ പേവിഷബാധയെ നിയന്ത്രിക്കാനുള്ള കർമ്മപദ്ധതി നടപ്പാക്കാൻ തീരുമാനിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നായ്ക്കളിൽ നിന്നും പൂച്ചകളിൽ നിന്നുമുള്ള കടി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പേവിഷബാധ നിയന്ത്രിക്കുന്നതിന് മൂന്ന് വകുപ്പുകളും ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കാൻ യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം …

‘വാക്‌സിനെടുക്കാൻ വിമുഖത പാടില്ല ; പേവിഷബാധ മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം’ Read More »

സ്വപ്നയ്ക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയയാളെ തലസ്ഥാനത്തെത്തിച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയതിന് അറസ്റ്റിലായ അമൃത്സർ സ്വദേശി സച്ചിൻ ദാസിനെ തലസ്ഥാനത്ത് എത്തിച്ചു. പഞ്ചാബിൽ നിന്ന് അറസ്റ്റ് ചെയ്ത സച്ചിനെ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ കൂടുതൽ ചോദ്യം ചെയ്യാൻ മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം വെള്ളിയാഴ്ച കോടതിയെ സമീപിക്കും. അറസ്റ്റ് ചെയ്തപ്പോൾ ഇയാളിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുകളും വ്യാജ ഡ്രൈവിംഗ് ലൈസൻസുകളും തിരിച്ചറിയൽ രേഖകളും പൊലീസ് …

സ്വപ്നയ്ക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയയാളെ തലസ്ഥാനത്തെത്തിച്ചു Read More »

സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് മുതൽ ഞായറാഴ്ച വരെ കേരളത്തിൽ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വർണജാലം പോലെ തടാകത്തിൽ നീന്തിത്തുടിച്ച് മാൻഡറിൻ താറാവ്; കൗതുകമായി ദൃശ്യം

മഴവിൽ വർണങ്ങൾ വാരി വിതറിയ പോലെ മനോഹരമായ തൂവലുകളുള്ള ഒരു പക്ഷി. അതാണ് മാൻഡറിൻ താറാവ്. പല രാജ്യങ്ങളിലും അവ സ്നേഹത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അത്തരമൊരു ആൺ മാൻഡറിൻ താറാവിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രജനനകാലത്ത് ഇണകളെ ആകർഷിക്കാൻ അവയുടെ തൂവലുകൾ നിറയെ നിറങ്ങൾ നിറയും. അത്തരത്തിൽ തടാകത്തിൽ നീന്തുന്ന ഒരു മാൻഡറിൻ താറാവിന്‍റെ കാഴ്ചയാണിത്. വിവിധ വർണ്ണങ്ങളിലുള്ള തൂവലുകളാണ് ഇവയുടെ പ്രധാന ആകർഷണം. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവയാണ് ഇവ. പടിഞ്ഞാറൻ യൂറോപ്പിലും …

വർണജാലം പോലെ തടാകത്തിൽ നീന്തിത്തുടിച്ച് മാൻഡറിൻ താറാവ്; കൗതുകമായി ദൃശ്യം Read More »

സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെ തിരഞ്ഞെടുത്തു

പാലക്കാട്: സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിയായി കെ.പി സുരേഷ് രാജിനെ നാലാമതും തിരഞ്ഞെടുത്തു. മൂന്ന് തവണയെന്ന നിബന്ധനയില്‍ ആനുകൂല്യം നൽകിയാണ് കെ പി സുരേഷ് രാജിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ചിലർ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഈ നീക്കം നേതാക്കൾ ഇടപെട്ട് മരവിപ്പിച്ചു. നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ചാണ് ജില്ലാ കൗൺസിലിലേക്കുള്ള മത്സരം നടന്നത്. വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് അവസാനിച്ചത്.

പെട്രോൾ കാറുകൾ നിരോധിക്കാൻ കാലിഫോർണിയ; ലോകത്ത് ആദ്യം

കാലിഫോർണിയ: അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ കാലിഫോർണിയ 2035 മുതൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിരോധിക്കുന്നു. ഇത്തരത്തിൽ നിരോധനം കൊണ്ടുവരുന്ന ലോകത്തെ ആദ്യ സ്റ്റേറ്റ് ആകും കാലിഫോർണിയ. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ സംസ്ഥാനത്തിന്റെ പോരാട്ടത്തിലെ ചരിത്രപരമായ ചുവടുവെപ്പാകും ഇത്. 2026 മുതൽ മറ്റ് ഇന്ധന വാഹനങ്ങളുടെ ഉൽപ്പാദനം വേഗത്തിലാക്കാൻ വാഹന നിർമ്മാതാക്കളെ ഈ നിയമം നിർബന്ധിതരാക്കും. നിലവിൽ പരമ്പരാഗത കാറുകൾ സ്വന്തമാക്കുന്നതിനോ ഓടിക്കുന്നതിനോ ഉപയോഗിച്ചവ വിപണിയിൽ വിൽക്കുന്നതിനോ ഈ നയം ആളുകളെ വിലക്കില്ല.

വ്യവസായത്തിന് തലശ്ശേരി നഗരസഭയുടെ പൂട്ട്; നാടുവിട്ട ദമ്പതികളെ കണ്ടെത്തി

കണ്ണൂർ: ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനംമടുത്ത് നാടുവിട്ട വ്യവസായി ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരിൽനിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. വെള്ളിയാഴ്ച തന്നെ ദമ്പതികളെ കണ്ണൂരിലെത്തിക്കും. ഇരുവരുടെയും മൊബൈൽ ഫോണുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ കോയമ്പത്തൂരിലാണെന്ന് വ്യക്തമായത്. തലശ്ശേരി വ്യവസായ പാർക്കിലെ ‘ഫാൻസി ഫൺ’ സ്ഥാപന ഉടമകളായ രാജ് കബീറും ഭാര്യ ദിവ്യയുമാണ് കഴിഞ്ഞദിവസം നാടുവിട്ടത്. ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവർ ലൊക്കേഷൻ പൊലീസിന് ലഭ്യമായി. തുടർന്ന് ഡി.ഐ.ജി രാഹുൽ ആർ. നായരുടെ …

വ്യവസായത്തിന് തലശ്ശേരി നഗരസഭയുടെ പൂട്ട്; നാടുവിട്ട ദമ്പതികളെ കണ്ടെത്തി Read More »

ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്ത് 6 ജി പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി പുറത്തിറക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022 ന്‍റെ ഗ്രാൻഡ് ഫിനാലെയിൽ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കാർഷിക, ആരോഗ്യ മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് യുവാക്കൾക്ക് പുതിയ സൊല്യൂഷൻസിൽ പ്രവർത്തിക്കാൻ കഴിയും. ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഗെയിമിംഗിലും, …

ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്ത് 6 ജി പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി Read More »

അപകടകരമായ താപ സമ്മർദ്ദം 2100 ഓടെ കൂടുതൽ സാധാരണമാകും

ഹരിതഗൃഹ വാതകങ്ങളുടെ ഭാവിയിലെ പുറന്തള്ളലിനെ ആശ്രയിച്ച് ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ലോകമെമ്പാടും നിരവധി താപ പ്രഭാവങ്ങൾ ഉണ്ടാകുമെന്ന് ഒരു പുതിയ പഠനം. ഓപ്പൺ ആക്സസ് ജേണലായ കമ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്. “സമീപകാല വേനൽക്കാലത്ത് രേഖപെടുത്തിയ റെക്കോർഡ് ചൂട് വടക്കേ അമേരിക്ക, യൂറോപ്പ് പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ സാധാരണമായിത്തീരും,” യുഡബ്ല്യുവിൽ ഡോക്ടറൽ വിദ്യാർത്ഥിയായി ഗവേഷണം നടത്തുകയും ഇപ്പോൾ ഹാർവാർഡിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷകനായി പ്രവർത്തിക്കുകയും ചെയ്യുന്ന ലൂക്കാസ് വർഗാസ് സെപെറ്റെല്ലോ പറഞ്ഞു. ഹരിതഗൃഹ ഉദ്വമനം നിയന്ത്രിക്കാൻ …

അപകടകരമായ താപ സമ്മർദ്ദം 2100 ഓടെ കൂടുതൽ സാധാരണമാകും Read More »

വിഴിഞ്ഞം സമരത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സിറോ മലബാര്‍ സഭ

കൊച്ചി: വൻകിട കമ്പനികൾക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന വിഴിഞ്ഞത്തെ തീരദേശ നിവാസികളുടെ സമരത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സീറോ മലബാർ സഭ. വികസനത്തിന്‍റെ പേരിൽ തീരദേശത്തെ ജനങ്ങൾക്ക് വർഷങ്ങളായി വാസസ്ഥലവും ഉപജീവനമാർഗവും ഇല്ലാതായിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും സർക്കാർ ആത്മാർഥമായി ഇടപെടണം. അതിജീവനത്തിനായി പോരാടുന്ന തീരദേശവാസികളുടെ പോരാട്ടത്തിന്‍റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന ഉത്തരവാദപ്പെട്ടവർ നടത്തുന്ന പ്രസ്താവനകൾ അപലപനീയമാണെന്ന് സീറോ മലബാർ സഭ പ്രസ്താവനയിൽ പറഞ്ഞു. 1977ന് മുമ്പ് പട്ടയം ലഭിച്ച കുടിയേറ്റ …

വിഴിഞ്ഞം സമരത്തിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സിറോ മലബാര്‍ സഭ Read More »

സംസ്ഥാനത്തെ എല്ലാ തിരോധാന കേസുകളും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം

തിരുവനന്തപുരം: തിരോധാന കേസുകൾ അന്വേഷിക്കാൻ ഒരുങ്ങി കേരള പൊലീസ്. സംസ്ഥാനത്തെ എല്ലാ മാൻ മിസ്സിംഗ് കേസുകളും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകി. സ്വർണക്കടത്ത് കൊലക്കേസിന്‍റെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് സൂചന. ഇതുവരെ കണ്ടെത്താൻ കഴിയാതെ ഒഴിവാക്കിയ എല്ലാ കേസുകളും പുനരന്വേഷിക്കാനാണ് നീക്കം. എങ്ങും എത്താതെ പോയ എല്ലാ തിരോധാന കേസുകളുടെയും നിജസ്ഥിതി പരിശോധിക്കും. എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സ്റ്റേഷൻതല കണക്കുകൾ എടുത്ത് പരിശോധന നടത്തും. സംസ്ഥാനത്ത് നൂറോളം തിരോധാന കേസുകളുടെ അന്വേഷണം നിലച്ചെന്ന വിവരത്തെ …

സംസ്ഥാനത്തെ എല്ലാ തിരോധാന കേസുകളും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം Read More »

പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങള്‍ ദുരിതത്തില്‍

കാസര്‍ഗോഡ്: സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍. അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങി കിടക്കുകയാണെന്ന് ദുരിത ബാധിതര്‍ അറിയിച്ചു. ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം സഹായധന വിതരണം മുടങ്ങിയിട്ടും മാസങ്ങളായതായാണ് റിപ്പോർട്ട്. ഓണത്തിന് മുമ്പെങ്കിലും പെൻഷൻ ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ ആവശ്യപ്പെടുന്നത്.

1xbet Promosyon Kodu Azerbaycan Və Digər Bonuslar ᐉ 1xbet Promo Ko « Press Pat

1xbet Promosyon Kodu Azerbaycan Və Digər Bonuslar ᐉ 1xbet Promo Ko « Press Pati 1xbet Promosyon Kodu Azerbaycan Istifadəsi 1xbet Promosyon Kodları Hospitality Biz India : India Hospitality News, Hospitality Business Analysi Sj Karate Content Bet Azerbaycan Də Hansi Hadi̇sələrə Onlayn Mərc Etmək Mümkündür? İdman Üzrə Hansi Proqnozlara Üstünlük Veri̇li̇r? Bet Bangladeş Kayıt Bonusu Mobil …

1xbet Promosyon Kodu Azerbaycan Və Digər Bonuslar ᐉ 1xbet Promo Ko « Press Pat Read More »

ട്വിറ്റർ ഒരു കമ്പനിയായി മാറിയതാണ് തന്റെ ഏറ്റവും വലിയ ഖേദം ; ജാക്ക് ഡോർസി

ട്വിറ്റർ ഒരു കമ്പനിയായി മാറിയതിൽ ഖേദിക്കുന്നതായി ട്വിറ്റർ സ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവുമായ ജാക്ക് ഡോർസി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. “ഏറ്റവും വലിയ പ്രശ്നവും എന്‍റെ ഏറ്റവും വലിയ ഖേദവും അത് ഒരു കമ്പനിയായി മാറിയതാണ്.” ട്വിറ്റർ താൻ വിഭാവനം ചെയ്ത രീതിയിൽ മാറിയോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഡോർസി ട്വീറ്റ് ചെയ്തത്. ശതകോടീശ്വരൻ എലോൺ മസ്കിന്‍റെ ട്വിറ്റർ വാങ്ങാനുള്ള കരാർ പൂർത്തിയായാൽ ഡോർസിക്ക് 978 മില്യൺ ഡോളർ ലഭിക്കും. ഏത് ഘടനയിലാണ് ട്വിറ്റർ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെന്ന് …

ട്വിറ്റർ ഒരു കമ്പനിയായി മാറിയതാണ് തന്റെ ഏറ്റവും വലിയ ഖേദം ; ജാക്ക് ഡോർസി Read More »

രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പതിന്നാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര, ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുടര്‍ന്ന് ഉദ്ഘാടനചിത്രമായ മരിയു പോളിസ് 2 പ്രദര്‍ശിപ്പിക്കും. വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രദർശിപ്പിച്ച 19 സിനിമകൾ ഉൾപ്പെടെ 261 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ്, മത്സരേതര മലയാളം വിഭാഗം, ഹോമേജ്, അനിമേഷന്‍, …

രാജ്യാന്തര ഹ്രസ്വചിത്രമേളയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More »

118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം; ശ്രദ്ധ നേടി ഹൈബി ഈഡന്റെ പദ്ധതി

കൊച്ചി: 24 മണിക്കൂറിനുള്ളിൽ 118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്ത് ശ്രദ്ധ നേടി എറണാകുളം എം.പി ഹൈബി ഈഡൻ നേതൃത്വം നൽകുന്ന കാമ്പയിനിൻ. മുത്തൂറ്റ് ഫിനാൻസിന്‍റെ സിഎസ്ആർ ഫണ്ടായി ലഭിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ച് ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐഎംഎ) കൊച്ചി ബ്രാഞ്ചിന്‍റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതി എറണാകുളം പാർലമെന്‍റ് മണ്ഡലം പരിധിയിലാണ് നടപ്പാക്കുന്നുണ്ടെങ്കിലും പുറത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിതരണം 30, 31 തീയതികളിൽ നടക്കും. മെൻസ്ട്രൽ …

118 വേദികളിലായി ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം; ശ്രദ്ധ നേടി ഹൈബി ഈഡന്റെ പദ്ധതി Read More »

ഇർഫാൻ ഹബീബിനെതിരായ പരാമർശം ; ഗവർണറെ വിമർശിച്ച് ഡി. രാജ

ഗവർണർ സ്ഥാനത്തിരുന്ന് ഇർഫാൻ ഹബീബിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പരാമർശങ്ങൾ പറയാൻ പാടില്ലാത്തതായിരുന്നെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇർഫാൻ ഹബീബിനെ മറ്റാരെക്കാളും നന്നായി ഗവർണർ അറിയണം. ഗവർണറുടെ പദപ്രയോഗം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇർഫാൻ ഹബീബ് ലോകം ബഹുമാനിക്കുന്ന ഒരു ചരിത്രകാരനാണ്. ആവശ്യമെങ്കിൽ ഗവർണർ പരാതി നൽകുകയാണ് ചെയ്യേണ്ടത്. ഗവർണറുടെ പദപ്രയോഗത്തെ ശക്തമായി അപലപിക്കുന്നു. മറ്റ് പദവികൾ നോക്കുന്നുണ്ടോ എന്ന് ഗവർണർ വ്യക്തമാക്കണമെന്നും രാജ പറഞ്ഞു. ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവർണർ …

ഇർഫാൻ ഹബീബിനെതിരായ പരാമർശം ; ഗവർണറെ വിമർശിച്ച് ഡി. രാജ Read More »

ബാലികയെയും പിതാവിനെയും അവഹേളിച്ചതിന് 50,000 രൂപ നൽകാമെന്ന് പൊലീസുകാരി

കൊച്ചി: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസ്സുകാരിയെയും പിതാവിനെയും പരസ്യമായി അവഹേളിച്ചെന്ന സംഭവത്തിൽ നഷ്ടപരിഹാരമായി 50000 രൂപ നൽകാൻ തയാറാണെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ അറിയിച്ചു. പെൺ‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ട് നമ്പർ കൈമാറാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. കേസിൽ പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും കോടതി നടപടി ചെലവിലേക്കായി 25,000 രൂപയും നൽകാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾമൂലം നഷ്ടപരിഹാര തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. …

ബാലികയെയും പിതാവിനെയും അവഹേളിച്ചതിന് 50,000 രൂപ നൽകാമെന്ന് പൊലീസുകാരി Read More »

സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐയെ തല്ലിച്ചതച്ചു

കൊല്ലം: കഞ്ചാവും എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേർന്ന് എ.എസ്.ഐയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊറ്റയ്ക്കൽ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരൻ വിഘ്നേഷ് (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈയിൽ കിടന്നിരുന്ന ഇടിവള ഊരിയാണ് സൈനികൻ എ.എസ്.ഐയെ തല്ലിച്ചതച്ചത്. കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ പ്രകാശ് ചന്ദ്രനാണ് സൈനികന്‍റെയും സഹോദരന്‍റെയും അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്തും മൂക്കിലും തലയിലും പരിക്കേറ്റ എ.എസ്.ഐയെ …

സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി എ.എസ്.ഐയെ തല്ലിച്ചതച്ചു Read More »

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ

1947ലെ ഇന്ത്യ നേപ്പാൾ ബ്രിട്ടൻ ത്രികക്ഷി കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമെന്ന് ആരോപിച്ച് അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ സർക്കാർ. നാല് വർഷത്തെ നിയമനം നൽകുന്ന പദ്ധതിയുടെ വ്യവസ്ഥകളെക്കുറിച്ച് വ്യക്തതയില്ലെന്നും നേപ്പാൾ പറഞ്ഞു. നേപ്പാൾ വിദേശകാര്യമന്ത്രി നാരായൺ ഖാദകയാണ് ഇക്കാര്യം ഇന്ത്യൻ അംബാസഡറെ ഔദ്യോഗികമായി അറിയിച്ചത്. കരസേനാ മേധാവി മേജർ മനോജ് പാണ്ഡെയുടെ നേപ്പാൾ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് നേപ്പാളിന്‍റെ ഈ തീരുമാനം. 75 വർഷം മുമ്പാണ് ഇന്ത്യൻ സൈന്യത്തിൽ ഗൂർഖ റെജിമെന്‍റ് യാഥാർത്ഥ്യമായത്. അഗ്നിപഥ് …

ത്രികക്ഷി കരാർ വ്യവസ്ഥകൾക്ക് വിരുദ്ധം; അഗ്നിപഥ് പദ്ധതിയിൽ ഗൂർഖ നിയമനം തടഞ്ഞ് നേപ്പാൾ Read More »

കാൾസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല

ലോക ചെസ്സ് ചാമ്പ്യൻ മാഗ്നസ് കാൾസന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ് ബാബു പ്രഗ്നാനന്ദയോട് മൂന്നാം തവണയും തോറ്റതിന് പിന്നാലെയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ പൊങ്കാലയുമായി കാൾസന്‍റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് എത്തിയത്. പ്രഗ്നാനന്ദയാണ് കമന്റുകളിൽ നിറയുന്നത്. കാൾസന്‍റെ ഫെയ്സ്ബുക്ക് പേജിൽ നിരവധി മലയാളികളുടെ കമന്‍റുകളുണ്ട്. ‘സന്തോഷമായില്ലെ ഉണ്ണിക്ക്, എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി അമ്പും വില്ലും, അവസാനം, ഇന്ത്യൻ പുലിക്കുട്ടിയുടെ മുന്നിൽ മാഗ്നസ് പവനായി ശവമായി, എന്നിങ്ങനെ നീളുന്നു കമന്‍റുകൾ. “ലോകത്ത് തന്നെ ജയിക്കാൻ …

കാൾസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല Read More »

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍. മൂല്യനിർണയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വേണ്ടിയാണു സർവകലാശാല ഈ പുതിയ ആശയം പരീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന ബി.എഡ് രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസുകളിലാണ് ബാർകോഡിംഗ് സമ്പ്രദായം നടപ്പാക്കുന്നത്. കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകളെച്ചൊല്ലി വിവാദങ്ങളില്ലാത്ത സന്ദർഭങ്ങൾ വളരെ കുറവാണ്. ഈ വിവാദങ്ങൾക്ക് ഒരു പരിധിവരെ വിരാമമിടാനാകുമെന്ന പ്രതീക്ഷയിലാണ് സർവകലാശാല ഇപ്പോൾ. ഉത്തരക്കടലാസുകൾ പരീക്ഷാഹാളിൽ എത്തിച്ച് ഫാള്‍സ് നമ്പർ നൽകുന്ന ജോലി ഒഴിവാക്കും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ …

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍ Read More »

വളർത്തുമയിലിനെ പിന്തുടരവെ അതിർത്തി കടന്നു; പാക് ബാലനെ മോചിപ്പിക്കാൻ ഉത്തരവ്

വളർത്തു മയിലിനെ പിന്തുടരവെ ഇന്ത്യൻ അതിർത്തി കടന്ന പാക്കിസ്താൻ സ്വദേശിയായ കുട്ടിയെ മോചിപ്പിക്കാൻ ഉത്തരവ്. പൂഞ്ചിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് അസ്മദ് അലിയെന്ന 14കാരനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ വർഷം നവംബറിലാണ് മയിലിനെ പിന്തുടർന്ന് കുട്ടി അതിർത്തി കടന്നത്. പാക് അധിനിവേശ കശ്മീരിലെ റാവലകോട്ട് സ്വദേശിയാണ് കുട്ടി.