Timely news thodupuzha

logo

കോണ്‍വെന്‍റ് ഹോസ്റ്റലില്‍ കടന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 3 പേർ അറസ്റ്റില്‍

തിരുവനന്തപുരം: കോൺവെന്‍റ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ ബലം പ്രയോഗിച്ച് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വലിയതുറ സ്വദേശികളെ കഠിനംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

ബുധനാഴ്ച രാത്രി ഹോസ്റ്റൽ പരിസരത്ത് സംശയാസ്പദമായ ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ച് പരിശോധിക്കുന്നതിനിടെ മൂന്നു പേർ കോൺവെന്റിന്റെ മതിൽ ചാടി പൊലീസിന് മുന്നിലെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പുറത്തറിയുന്നത്.

സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ പരിചയപ്പെട്ട ഇവർ പെൺകുട്ടികൾ താമസിച്ചിരുന്ന മുറിയിലെത്തി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.