കൊച്ചി: ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടൻ പരിഷ്കരിക്കണമെന്ന് കേരള ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ട് മാസത്തിനകം സിലബസ് പരിഷ്കരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇക്കും ഹൈക്കോടതി നിർദേശം നൽകി. ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കണം. വിദ്യാർത്ഥികളുടെ പ്രായത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം ഇത്തരമൊരു പാഠ്യപദ്ധതിയെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ ഹർജികൾ പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിർദേശം.
ലൈംഗിക ബോധവത്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കണം; ഹൈക്കോടതി
