തൊടുപുഴ: വഴിത്തല ശാന്തിഗിരിയും മുതലക്കുടം ഹോളീഫാമിലി ആശുപത്രിയും സംയുക്തമായി പാറക്കടവ് ലക്ഷം വീടിനടുത്തുള്ള പകൽവീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 19ന് രാവിലെ 10മുതൽ ഉച്ചക്ക് 1.30വരെയാണ് സമയം. അസിഥിരോഗം, ദന്തരോഗം, ശ്വാസകോശരോഗം, നേത്രരോഗം, ആഹാരക്രമ നിയന്ത്രണം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദരാകും പങ്കെടുക്കുന്നത്. ബി.എം.ഡി, പി.എഫി.റ്റി എന്നിങ്ങനെയുള്ള പരിശോധനകളും നടത്തും. ഈ അവസരം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.