തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ പരാമർശനത്തിനു മറുപടി നൽകി മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തെന്ന സതീശൻറെ പരാമർശത്തിനാണ് ശിവൻകുട്ടി മറുപടി നൽകിയത്. ‘എംഎൽഎമാർക്കെതിരെ ഇതിനുമുമ്പും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇവിടെ പ്രതിപക്ഷ എംഎൽഎമാർ 5 വനിതാ വാച്ച് ആൻറ് വാർഡർമാരെ ആക്രമിക്കുകയാണ് ഉണ്ടായത്. വനിതാ ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചത് ചരിത്രത്തിലില്ലാത്ത സംഭവമാണ്. അതിൻറെ പേരിലല്ലേ കേസെടുത്തതെന്നും’- ശിവൻകുട്ടി ചോദിച്ചു.
മറുപടിക്ക് ശേഷം ശിവൻകുട്ടിയെ അഭിനന്ദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് കൈ കൊടുത്തു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് ശിവൻകുട്ടി എഴുന്നേറ്റ് നിന്ന് പ്രതികരിച്ചത്. ഇതിനു മറുപടിയായി എന്തിനാണ് പണ്ട് കേസെടുത്തത് എന്ന് ശിവൻകുട്ടി അറിയാമല്ലോ എന്നും വി ഡി സതീശൻ ചോദിച്ചു.