പെരിയ ഇരട്ടക്കൊല; 10 പ്രതികൾക്ക് ഇരട്ട ജീവപര‍്യന്തം, മുൻ എംഎൽഎ ഉൾപ്പെടെ 4 പേർക്ക് 5 വർഷം തടവ്
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര‍്യന്തം തടവും 2 ലക്ഷം രൂപ വീതം പിഴയും. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് നിർണായക വിധി. സിപിഎം മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമനടക്കം നാല് പ്രതികൾക്ക് അഞ്ച് വർഷം വരെ തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. കൊച്ചി പ്രത‍്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ഉദുമ സിപിഎം മുൻ ഏരിയാ സെക്രട്ടറി …