Timely news thodupuzha

logo

കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർഥാടകന് ക്രൂര മർദ്ദനം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർഥാടകനെ മർദ്ദിച്ചതായി പരാതി. പാർക്കിങ് ഫീസിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം.

മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മർദ്ദനമേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മാതാവിനൊപ്പം ഉംറ കഴിഞ്ഞ് മടങ്ങി വന്ന റാഫിദ് ടോൾ ഗേറ്റിൽ 27 മിനിറ്റ് കൊണ്ട് എത്തിയിരുന്നു. എന്നാൽ ടോൾ ജീവനക്കാർ ഇവരിൽ നിന്ന് ഒരു മണികൂറിന്‍റെ തുക ഈടാക്കി.

ചാർജ് ഷീറ്റ് പ്രകാരം 30 മിനിറ്റ് നേരത്തേക്ക് 40 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്. എന്നാൽ ഈ കാര‍്യം ടോൾ ജീവനക്കാരെ ബോധിപ്പിച്ച റാഫിദിനെ ആറ് പേരടങ്ങുന്ന സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമത്തിൽ പരുക്കേറ്റ റാഫിദ് കൊണ്ടോട്ടി കുന്നുമ്മൽ ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദനമേറ്റതിന്‍റെ മുറിവുകളും പാടുകളും റാഫിദിന്‍റെ ശരീരത്തിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *