Timely news thodupuzha

logo

പി.വി.സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

ഇടവെട്ടി: ഗ്രാമപഞ്ചായത്തിൽ എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർടാങ്ക് വിതരണം പ്രസിഡന്റ് ഷീജ നൗഷാദ് നിർവ്വഹിച്ചു. എസ്.സി വിഭാഗക്കാർക്ക് ഈ സാമ്പത്തിക വർഷം 10 പ്രോജക്ടുകൾ ഏറ്റെടുത്തതെന്നും, അതിന്റെയെല്ലാം നിർവ്വഹണം പൂർത്തികരിച്ചെന്നും പ്രസിഡന്റ് പറഞ്ഞു. 3000 രൂപ വിലയുള്ള 75 വാട്ടർ ടാങ്കുകളാണ് വിതരണം നടത്തിയത്. 925 രൂപയാണ് ഗുണഭോക്ത്യ വിഹിതം.

പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ശ്രീകാന്ത്, താഹിറ അമീർ, സൂസി റോയ്, എ.കെ.സുഭാഷ് കുമാർ, അസീസ് ഇല്ലിക്കൽ, വി.ഇ.ഒ.ശരത്, ആസൂത്രണ സമിതിയംഗം എം.പി.അഷറഫ് തുടങ്ങിയവർ ആശംസകളറിയിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിൻസി മാർട്ടിൻ സ്വാഗതവും വി.ഇ.ഒ.സിജി ശങ്കർ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *