Timely news thodupuzha

logo

ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന പണിയാണ് കെ.സുരേന്ദ്രൻ നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപാതയാക്കാനുള്ള ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന പണിയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത വികസനത്തിൽ കേന്ദ്രത്തോടൊപ്പം നിന്ന് ഇടപെടേണ്ടയിടങ്ങളിൽ ഇടപെട്ട് മാതൃകപരമായ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും ദേശീയപാത അതോറിറ്റിയും സംസ്ഥാനസർക്കാരിനെ ഇക്കാര്യത്തിൽ അഭിനന്ദിച്ചിട്ടുമുള്ളതാണ്. എന്നിട്ടും കെ.സുരേന്ദ്രൻ അതൊന്നും മനസിലാക്കാതെ സംസ്ഥാന സർക്കാർ എട്ടുകാലി മമ്മൂഞ്ഞാണെന്നും കാലണ നൽകിയിട്ടില്ലെന്നും വിളിച്ചു പറയുന്നത് ഇരട്ടത്താപ്പാണെന്നും റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വികസന പ്രവർത്തങ്ങൾക്ക് വേണ്ടി കേന്ദ്രം തുക അനുവദിക്കുന്നത് ഔദാര്യമല്ലെന്നും കേരളത്തിനെ് അവകാശപ്പെട്ടതാണെന്നും റിയാസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *