മലപ്പുറം ജില്ലയിലെ എടപ്പാളിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. കാർ യാത്രക്കാരുമായുള്ള അടിപിടിയിൽ ബസ് ജീവനക്കാർക്കെതിരെ കേസ് എടുത്തതിലാണ് പ്രതിഷേധം. പെട്ടെന്നുള്ള മിന്നൽ പണിമുടക്ക് എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികളുൾപ്പെടെയുള്ള യാത്രക്കാരെ വലച്ചു.
ഇന്നലെ കാർ യാത്രിക്കാരുമായി ബസ് ജീവനക്കാർ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനെത്തുടർന്നാണ് പണിമുടക്ക്. ചില ബസ് ജീവനക്കാർ സർവ്വീസ് നടത്താൻ തയാറായെങ്കിലും സമരക്കാർ ഇത് തടഞ്ഞു. ഇതിനിടയിൽ പൊലീസും സമരക്കാരുമായി സംഘർഷമുണ്ടായി.