മെയ് മാസത്തില്‍ തൃശൂരില്‍ വച്ച് നടക്കുന്ന ജി20 സ്ത്രീശക്തി സമ്മേളനത്തിന്റെ ഭാഗമായുള്ള ഇടുക്കി ജില്ലാ തല രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നടന്നു. യോഗത്തില്‍ കെ.എസ്. അജി അധ്യക്ഷനായി. പ്രശസ്ത നീന്തല്‍ താരം സിനി സെബാസ്റ്റ്യന്റെ പേര് രജിസ്റ്റര്‍ ചെയ്ത് ജില്ലാതല ജി20 സ്ത്രീശക്തി സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ ഡോ.രേണു സുരേഷ് ഉദ്ഘാടനം ചെയ്തു.
അറക്കുളം പന്ത്രണ്ടാം മൈലിലുള്ള അറക്കുളം പണിക്കര്‍ മെമ്മോറിയല്‍ എന്‍.എസ്.എസ് ഹാളില്‍ വച്ചാണ് വനിതാ സംഗമം നടത്തിയത്. കെ.എൻ,ഗീതാകുമാരി, അഡ്വ:ശ്രീവിദ്യ രാജേഷ്, അഡ്വ.അമ്പിളി അനില്‍, മിനി സുധീപ്, പ്രിയ സുനില്‍, വല്‍സ ബോസ്, സൗമ്യ പി.വി, രമ രാജീവ്, ബിജി വേലുക്കുട്ടന്‍, പി.എന്‍. സിന്ധു എന്നിവര്‍ സംസാരിച്ചു.
കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി വനിതകള്‍ പരിപാടിയില്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ പ്രചരിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ടിയാണ് പരിപാടി നടത്തുന്നത്. തൃശൂരില്‍ വച്ച് രണ്ട് ലക്ഷം വനിതകള്‍ പങ്കെടുക്കുന്ന സ്ത്രീശക്തി സമ്മേളനമാണ് നടത്തുന്നത്. ജി20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരായ നിരവധി വനിതകള്‍ പരിപാടിയില്‍ പങ്കെടുക്കും.