ഇടുക്കി :വിരമിച്ചശേഷം വിശ്രമജീവി തം നയിക്കാനാണ് ഭൂരിഭാഗം പേർക്കും താൽപര്യം. ദീർഘ നാളത്തെ സേവനത്തി നുശേഷം ഇടുക്കി മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി പ്രിൻസിപ്പ് ലായി വിരമിച്ച എ.ഒ അഗസ്റ്റിൻ പക്ഷേ വ്യത്യസ്തനായിരുന്നു. ശിഷ്ട ജീവിതം വിശ്രമത്തിനായി മാത്രം മാറ്റി വയ്ക്കാതെ സഹകരണ രംഗത്തും വിദ്യാഭ്യാസ രം ഗത്തും സഭാ തലത്തിലും അദ്ദേഹം സജി വമായി. ജന്മം കൊണ്ട് രാമപുരം കാരനാ
ണെങ്കിലും കർമ്മംകൊണ്ട് അദ്ദേഹം ഇടു ക്കിയിലെ സാധാരണ ജനങ്ങൾക്കൊപ്പമായിരുന്നു .
പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, വഴിത്തല സെന്റ് സെബാ സ്റ്റ്യൻസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹൈസ്കൂൾ അധ്യാപകനായും വാഴത്തോപ്പ് സെന്റ് ജോർജ് യു.പി സ്കൂളിൽ ഹെഡ്മാസ്റ്ററായും, വിവിധ സ്കൂളുകളിൽ ഹെഡ്മാസ്റ്ററായും സേവനമ നുഷ്ഠിച്ചു.
മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് 1994 ൽ ലഭിച്ചു. കെ .പി .എസ് ..എച്ച് .എ എന്ന ഹെഡ്മാസ്റ്റർമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ദേശീയ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് . ഇടുക്കി രൂപതയുടെ പാസ്റ്റർ കൗൺസിൽ സെക്രട്ടറിയുമായിരുന്നു.
റിട്ടയർമെന്റിനു ശേഷവും പൈനാവ് ശ്രീ വിദ്യാധിരാജാ വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ, ഇ ടുക്കി കോളജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീ സ്, നിർമ്മല സെന്റർ ഫോർ എക്സലൻ സ്,രാജാക്കാട് എന്നീ സ്ഥാപനങ്ങളിലും പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു.
ഗൾഫ് മേഖലയിലെ ഇൻഡ്യൻ സ്കൂളുകളിലും ലക്ഷംദീപിലും എസ്.എസ്. എൽ.സി എക്സാമിനറാ യി ഗവൺമെന്റ് നിയോഗിച്ചിട്ടുണ്ട് .
കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദീർഘനാൾ പാർട്ടി ജില്ലാ സെക്രട്ടറി , ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു ..
ഇടുക്കി ജില്ലാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ഇടുക്കി കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, പനംകുട്ടി കൈത്തറി സഹകരണ സംഘം പ്രസിഡന്റ്, വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സംസ്ക്കാരം തിങ്കൾ ഉച്ചകഴിഞ്ഞു 2 .30 നു വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ .
ഭാര്യ: മുതലക്കോടം എടാട്ടേൽ ത്രേസ്യാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്).
മക്കൾ: ജോബി, നോബി, ഡോ. ദീപ്തി. മരുമക്കൾ: വണ്ടമറ്റം കണ്ണംകുളം പ്രീഷ്യ, നെടുങ്കണ്ടം കോഴിമല റോഷ്നി, തൊടുപുഴ പെരുമറ്റത്തിൽ ഡോ. രഞ്ജിത് പോൾ.