കൊല്ലം: കാണാതായ രണ്ട് വയസുകാരനെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. പ്രദേശവാസികള്‍ ഒന്നടങ്കം ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് കുട്ടിയെ കണ്ടെത്തിയത്.
വീട്ടില്‍ നിന്നു രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ കുട്ടിയെ കാണാനില്ലെന്ന വിവരം വിളിച്ചു പറഞ്ഞിരുന്നു.
പിന്നാലെയാണ് പ്രദേശവാസികള്‍ ഒന്നടങ്കം കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. അതിനിടെ അഞ്ചല്‍ പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിനു ശേഷം പൊലിക്കോട് – അറയ്ക്കല്‍ റോഡില്‍ ഇടയം ഭാഗത്തെ വയലില്‍ നിന്നു കുട്ടിയെ കണ്ടെത്തുകയായിരുന്നു.