പാലക്കാട്: പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ സി.ഐ.റ്റി.യു ജില്ലാ പ്രസിഡൻറ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങളിൽ നിന്നും നീക്കി. കെ.റ്റി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ മോഹനനായിരിക്കും പുതിയ സി.ഐ.റ്റി.യു ജില്ലാ പ്രസിഡൻറ്. അഴിമതി നടത്തിയെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി പദവികളിൽ നിന്നും പി.കെ ശശിയെ ഒഴിവാക്കിയത്. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസിൽ കുടുക്കാനായി ശശി നടത്തിയ ഗൂഢാലോചനയും പുറത്ത് വന്നിരുന്നു.