Timely news thodupuzha

logo

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി

തൊടുപുഴ: ബിജെപി സ്ഥാപനദിനത്തോടനുബന്ധിച്ച് ബിജെപി ഇടുക്കി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.എസ്.അജി പതാക ഉയർത്തി.പ്രധാനമന്ത്രിയുടെ പ്രസംഗം വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചു.തുടർന്ന് വരാൻ പോകുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.11മണിയോട് കൂടി അഖിലേന്ത്യ അധ്യക്ഷൻ ജെ പി നദ്ദ ചുമരെഴുത്ത് പ്രചാരണം ആരംഭിച്ചതിന് പിന്തുടർച്ചയായി ഇടുക്കി ജില്ലയിലെ പ്രചരണ പ്രവർത്തനം ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി ചുമരെഴുത്തിലൂടെ തുടക്കം കുറിച്ചു.ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ മേഖല പ്രസിഡന്റ് എൻ ഹരി ഉദ്ഘാടനം നിർവഹിച്ച യോഗത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പ്രധാനമന്ത്രിയുടെ അഭിസംബോധന സ്ക്രീനുകൾ ഒരുക്കി പ്രദർശിപ്പിച്ചിരുന്നു..

ബിജെപി സംസ്ഥാന സമിതി അംഗം പി.പി.സാനു,മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം,പാർട്ടിയുടെ സംസ്ഥാന,മേഖല ജില്ലാ മണ്ഡലം ഭാരവാഹികൾ ആയ എം.എൻ.ജയചന്ദ്രൻ,റ്റി.എച്ച് .കൃഷ്ണ കുമാർ, ബി.വിജയകുമാർ,പി.പ്രബീഷ്,അഡ്വ.അമ്പിളി അനിൽ,അഡ്വ.ശ്രീവിദ്യ രാജേഷ്,ജിതേഷ് സി തുടങ്ങിയ നിരവധി ഭാരവാഹികളും വിവിധ മോർച്ച,മണ്ഡല ബൂത്ത് തലത്തിലുള്ള നിരവധി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *