കോട്ടയം: വാഹനാപകട കേസിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകടം നടന്നതിന് പിന്നാലെ തന്നെ ജോസ് കെ മാണിയുടെ മകനാണ് താനെന്ന് വാഹനമോടിച്ച യുവാവ് പറഞ്ഞിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷിയായ ജോമോൻ വ്യക്തമാക്കി. തൊട്ടുപിന്നാലെ ജോസ് കെ മാണിയുടെ ഒരു ബന്ധു സ്ഥലത്ത് എത്തിയിരുന്നതായും ജോമോൻ അറിയിച്ചു.