വണ്ണപ്പുറം: ഇടത് സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചെതിനെ തിരെയും വ്യാപകമായുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പി.എം.അബ്ബാസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ജന.സെക്രട്ടറി പി.ബി.ഷെരീഫ്, ഷംനാസ് പുള്ളിക്കുടി, ജസൽ പുള്ളിക്കുടി, ഇല്യാസ് പഴേരി, റഷീദ് തോട്ടുങ്കൽ, സഹീർ വാണിയപ്പുരയിൽ തുടങ്ങിയവർ സംസാരിച്ചു.