Timely news thodupuzha

logo

രാഹുല്‍ഗാന്ധി നാളെ വയനാട്ടിൽ; മണ്ഡലം സന്ദർശിക്കുവാൻ പ്രിയങ്കയും ഒപ്പമെത്തും

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയും പ്രിയങ്കയും നാളെ വയനാട്ടിൽ എത്തും. എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായാണ് രാഹുൽ മണ്ഡലം സന്ദർശിക്കുന്നത്. ഇതോട് അനുബന്ധിച്ച് കൽപറ്റയിൽ പതിനായിരങ്ങളെ അണിനിരത്തി റോഡ്‌ഷോ സംഘടിപ്പിക്കുമെന്നും പ്രചരണജാഥയിൽ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുകയെന്നും യു.ഡി.എഫ് അറിയിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂൾ പരിസരത്ത് നിന്ന് സത്യമേവ ജയതേയെന്ന പേരിലാണ് റോഡ്‌ ഷോ ആരംഭിക്കുന്നത്. ശേഷം സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധമെന്ന പേരില്‍ പൊതുസമ്മേളനം നടക്കും.

രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും റോഡ്‌ഷോയുടെ ഭാ​ഗമാകും. യു.ഡി.എഫിലെ മുതിർന്ന നേതാക്കൾ പൊതുസമ്മേളനത്തിന്റെ പങ്കെടുക്കും. തുടർന്ന് കൽപ്പറ്റ എം.പി ഓഫീസിന് മുൻവശത്തായി പ്രത്യേകം സജ്ജമാക്കിയ വേദിയിൽ സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധമെന്ന പേരിൽ മറ്റൊരു പരിപാടി നടത്തും. ഇതിൽ കേരളത്തിലെ പ്രുമഖ സാംസ്‌ക്കാരിക പ്രവർത്തകർ പങ്കാളികളാവുമെന്ന് നേതാക്കൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *