കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ ഏഴ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് എതിരെ ഗൂഢാലോചന, സംഘം ചേരൽ, മാരകമായി മുറിവേൽപ്പിക്കൽ, വധ ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്, കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ്. കേസെടുത്തത്, മെഡിക്കല്‍ കോളജിന്‍റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ചതിനായിരുന്നു.
ആരോഗ്യ വകുപ്പിന് കീഴില്‍ മെഡി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ നടുവണ്ണൂർ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനായിരുന്നു ഒന്നാം പ്രതിയും ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ കെ.അരുണ്‍. പൊലീസ്, സംഭവത്തിന് ശേഷം കേസെടുക്കാതെയും പ്രതികളെ പിടികൂടാതെയും നിന്നെങ്കിലും മാധ്യമങ്ങൾ നിരന്തരം വാർത്ത നൽകിയതോടെ നടപടി ക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു.