തൃശൂര്‍: അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ട്രയല്‍ റണ്‍ വാഴച്ചാലില്‍ തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു. ദൗത്യത്തിന്റെ ഭാഗമായി അവിടേക്കെത്തിയ ലോറികള്‍ തടഞ്ഞിട്ടു. റോഡ് ഉപരോധം നടക്കുന്നത്, വാഴച്ചാല്‍ ചെക്ക് പോസ്റ്റിന് സമീപത്താണ്. വാഴച്ചാല്‍ വഴിയാണ് ആനയെ ഇടുക്കിയില്‍ നിന്ന് കൊണ്ടുവരുന്നത്.
അതേസമയം പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. മുതലമട പഞ്ചായത്തില്‍, സര്‍വകക്ഷി യോഗ തീരുമാനപ്രകാരം, ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുവരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കടകള്‍ അടച്ചിടുമെങ്കിലും, വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല.