കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ഹൈക്കോടതി, ശിവശങ്കറിന്റെ ജാമ്യ ഹർജി തളളിയതായി ഉത്തരവിട്ടു. ശിവശങ്കർ, ഇപ്പോൾ കാക്കനാട് ജയിലിലാണ് കഴിയുന്നത്. ഫെബ്രുവരി 15നാണ് ശിവശങ്കർ ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയത് മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു.
ചോദ്യം ചെയ്ത ശേഷം കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് കസ്റ്റഡിയെടുക്കാമെന്ന തീരുമാനത്തിൽ എത്തുകരയായിരുന്നു. ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ചതാണ് ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. അതേസമയം ഇത് ശിവശങ്കർ നിഷേധിച്ചു. എന്നാൽ പ്രതി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.