Timely news thodupuzha

logo

ഷഫീഖിനു പെരുന്നാൾ സമ്മാനങ്ങളുമായി പാലക്കാട്‌ എം.എൽ.എ അഡ്വ:ഷാഫി പറമ്പിൽ

കേരള മനസാക്ഷിയെ ഞെട്ടിച്ച ബാലപീഡനത്തിന്റെ ഇര ഷഫീഖിനു പെരുന്നാൾ സമ്മാനങ്ങളുമായി പാലക്കാട്‌ എം.എൽ.എ. അഡ്വ:ഷാഫി പറമ്പിലെത്തി. വർഷങ്ങൾക്ക് മുൻപ് നടന്ന ക്രൂരപീഡനത്തിൽ ശരീരമാസകലം തച്ചുടക്കപ്പെട്ട് നിവർന്നു നിലക്കാനും പോലും കഴിയാതെയായ ഷഫീക്കിനെ അൽ അസ്ഹർ ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസ് ഏറ്റെടുത്തു “അമ്മ താരാട്ട് “എന്ന പേരിൽ ഇടമൊരുക്കി ചികിത്സയും സംരക്ഷണവും നൽകി വരികയാണ്.

അൽ അസ്ഹറിന്റെ കരുതലിൽ ആ കുരുന്നു ജീവിതം തിരിച്ചു പിടിക്കുന്ന കേരളീയരുടെ മുഴുവൻ സ്നേഹവാത്സല്യം ഏറ്റു വാങ്ങുന്ന ഷഫീഖിനെ കാണാൻ കേരള യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം.എൽ.എ ഷാഫിഖിനെ കാണാൻ എത്തി, പെരുന്നാൾ സമ്മാനങ്ങളുമായാണ് അദ്ദേഹം ഷഫീക്കിനെ കാണാൻ എത്തിയത്.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ, ജോബിൻ ജേക്കബ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റഫീഖ്, കെ.എസ്.അരുൺ മാഷ് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ,കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ ടോണി എന്നിവർ സന്ദർശനസമയത്ത് ഒപ്പമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *