തൊടുപുഴ: എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സഹകരണ നീതി പെയിന്റ് ഷോപ്പ് തൊടുപുഴ തെനംകുന്ന് – എറക്കംപുഴ ബൈപ്പാസിൽ ടൗൺ പള്ളി വക സെന്റ് മൈക്കിൾസ് ഷോപ്പിംഗ് ആർക്കെയിഡിൽ 17ന് പ്രവർത്തനം ആരംഭിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പ്രമുഖ പെയിന്റ് നിർമ്മാതാക്കളായ ബെർജർ കമ്പനിയുടെ പെയിൻ്റ് ഉൽപ്പന്നങ്ങളാണ് ഇവിടെ വിൽപ്പനക്കായി എത്തിക്കുന്നത്. ന്യായമായ വിലയിലാകും അത് ഉപയോക്താക്കൾക്ക് ലഭിക്കുക.
സംഘം പ്രസിഡന്റ് കെ.എസ്.ഷാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ. സംഘം ഡയറക്ടർ കെ.കെ ജോസഫ് സ്വാഗതം ആശംസിക്കും. തൊടുപുഴ ടൗൺ പള്ളി വികാരി റവ.ഫാ.സ്റ്റാൻലി കുന്നേൽ ഭദ്രദീപം തെളിയിക്കും. ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരൻ, വാർഡ് കൗൺസിലർ നീനു പ്രശാന്ത്, ഇടുക്കി ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ് തോപ്പിൽ, സഹകരണ സംഘം ജോയിന്റ് ഡയറക്ടർ എൻ.അജിത് കുമാർ തുടങ്ങിയവർ മുഖ്യ അതിഥികളായെത്തും. സംഘടനയുടെ കീഴിൽ തൊടുപുഴയിൽ ആരംഭിക്കുന്ന ആദ്യത്തെ കച്ചവട സ്ഥാപനമാണിത്.